Cricket Top News

ഐപിഎൽ; കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായി അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തു

October 12, 2019

author:

ഐപിഎൽ; കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായി അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്‍ നായകനും കോച്ചുമായിരുന്ന അനില്‍ കുംബ്ലെയെ ക്ലബ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായി സ്ഥാനമേറ്റു. മൈക്ക് ഹെസ്സൺ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന് പകരക്കാരനായിട്ടാണ് കുംബ്ലെയെ നിയമിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളുടെ മെന്ററായിട്ടും കുംബ്ലെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓസ്ട്രേലിയന്‍ താരം ജോര്‍ജ് ബെയ്‌ലിയെ ബാറ്റിങ് കോച്ചായി തിരഞ്ഞെടുത്തപ്പോൾ, ഫീല്‍ഡിങ് കോച്ച് സ്ഥാനത്തേക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സിനേയും ബൗളിങ് കോച്ചായി ക്വേര്‍ട്‌നി വാല്‍ഷ് ചുമതലയേല്‍ക്കുമെന്നാണ് സൂചന.

Leave a comment