Foot Ball Top News

യൂറൊ കപ്പ് യോഗ്യത: ജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി

October 12, 2019

author:

യൂറൊ കപ്പ് യോഗ്യത: ജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി

ഇന്ന് നടന്ന യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ പോർച്ചുഗലിന് ജയം. ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ പോർച്ചുഗൽ ലുക്സംബര്‍ഗിനെ  എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്.  അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയവുമായി പോർച്ചുഗൽ രണ്ടാം സ്ഥാനത്തെത്തി.  ബെര്‍ണാഡോ സില്‍വ, ഗുദെസ്, റൊണാള്‍ഡോ എന്നിവരാണ് പോർച്ചുഗലിന് വേണ്ടി ഗോളുകൾ നേടിയത്.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച പോർച്ചുഗൽ പതിനാറാം മിനിറ്റിൽ ആദ്യ ഗോൾ നേടി. സിൽവയാണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിച്ചു. മത്സരത്തിൽ ആദ്യ പകുതിയിലും, രണ്ടാം പകുതിയിലും പോർച്ചുഗലിന് തന്നെയായിരുന്നു ആധിപത്യം. 65,89  എന്നീ മിനിറ്റുകളിലാണ് പോർച്ചുഗൽ ബാക്കി രണ്ട് ഗോള്ള് നേടിയത്. പോർച്ചുഗലിന് വേണ്ടി തന്റെ 94ആം ഗോൾ ആയിരുന്നു അറുപത്തിയഞ്ചാം മിനിറ്റിൽ റൊണാൾഡോ നേടിയത്.

Leave a comment