രണ്ടാം ടെസ്റ്റ് മത്സരം: ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
മഹാരാഷ്ട്ര: ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മഹാരഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 9:30ന് മൽസരം ആരംഭിക്കും. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനം ആണ് ഇന്ത്യ നടത്തിയത്. രോഹിത് ശർമ, മായങ്ക് അഗർവാൾ, ജഡേജ, മുഹമ്മദ് ഷമി, അശ്വിൻ എന്നിവരുടെ തകർപ്പൻ പ്രകടനത്തിൽ ആണ് ആദ്യ ടെസ്റ്റ് മൽസരം ഇന്ത്യ ജയിച്ചത്.
മഹർഷ്‌ട്രയിലെ പിച്ചിൽ പേസിന് കൂടുതൽ മുൻതുക്കം ഉള്ളതിനാൽ ആണ് മൂന്നാമതൊരു പേസറെകൂടി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷമിക്കും, ഇഷാന്തിനും പുറമെ ബുംറക്ക് പകരം ടീമിൽ ഇടം നേടിയ ഉമേഷ് യാദവ് ടീമിൽ ഇടം നേടി. ഹനുമ വിഹാരിയെ രണ്ടാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): മയങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി.
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ഡീൻ എൽഗാർ, ഐഡൻ മാർക്രം, തീനിസ് ഡി ബ്രൂയിൻ, ടെംബ ബാവുമ, ഫാഫ് ഡു പ്ലെസിസ്, ക്വിന്റൺ ഡി കോക്ക്, സെനുരൻ മുത്തുസാമി, വെർനോൺ ഫിലാൻഡർ, കേശവ് മഹാരാജ്, കഗിസോ റബാഡ, അൻറിക് നോർത്ത്






































