Cricket Top News

മൂന്നാം മത്സരത്തിലും ജയം: പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പര തൂത്തുവാരി ശ്രീലങ്ക

October 10, 2019

author:

മൂന്നാം മത്സരത്തിലും ജയം: പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പര തൂത്തുവാരി ശ്രീലങ്ക

പാകിസ്ഥാനിലെ ശ്രീലങ്കൻ പര്യടനത്തിലെ അവസാന ടി20 മൽസരത്തിലും ശ്രീലങ്കയ്ക്ക് ജയം. ഇന്നലെ നടന്ന മൂന്നാം ടി20 മൽസരത്തിൽ ശ്രീലങ്ക 13 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്‌ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 20 ഓവറിൽ 134 റൺസ് നേടാനെ കഴിഞ്ഞൊള്ളു. ഇത്തവണയും ബാറ്റിങ്ങിൽ ആണ് പാകിസ്ഥാൻ പരാജയപ്പെട്ടത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. പിന്നീട് ശ്രീലങ്കൻ താരം  ഓഷാഡയാണ് അവരെ കരകയറ്റിയത്‌. 58/4 എന്ന നിലയിൽ പരുങ്ങിയ ശ്രീലങ്കയെ  ഓഷാഡയുടെ 78 റൺസാണ് കരകയറ്റിയത്‌. പാകിസ്ഥാന് വേണ്ടി മൊഹമ്മദ് അമീർ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ ടെസ്റ്റ് മത്സരമാണെന്ന രീതിയിൽ ആണ് ബാറ്റ് ചെയ്തത്. ഹാരിസ് 52 റൺസ് നേടി. മാറ്റർക്കും ബാറ്റിങ്ങിൽ താളം കണ്ടെത്താനായില്ല. ശ്രീലങ്കൻ താരം വാനിന്‍ഡു ഹസരംഗ മൂന്ന് വിക്കറ്റ് നേടി.

Leave a comment

Your email address will not be published. Required fields are marked *