Cricket Top News

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ വനിത ഏകദിനത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

October 10, 2019

author:

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ വനിത ഏകദിനത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

വഡോദര: ടി20 പരമ്പരക്ക് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ വനിത ഏകദിനത്തിൽ ഇന്ത്യക്ക് ജയം. ഇന്നലെ റിലയൻസ് വഡോദര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. തകർപ്പൻ പ്രകടനമാണ് ഇന്ത്യ നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 164 റൺസിന് ഓൾഔട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ വിജയം സ്വന്തമാക്കി. അരങ്ങേറ്റ മത്സരത്തിൽ 75 റണ്‍സോടെ പുറത്താകാതെ നിന്ന ഓപ്പണര്‍ പ്രിയ പൂനിയയാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പര ഇന്ത്യ 1-0 മുന്നിലെത്തി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം താനെന്ന പിആഴവുകൾ സംഭവിച്ചു. റൺസ് എടുക്കുന്നതിന് മുമ്പ് തന്നെ അവർക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി.  54 റണ്‍സെടുത്ത മരിസാന്‍ കാപ്പ് ആണ് ദക്ഷിണാഫ്രിക്കൻ നിരയിൽ മികച്ച പ്രകടനം നടത്തിയത്. ഇന്ത്യക്ക് വേണ്ടി ഗോസ്വാമി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ബാറ്റിങ് ആണ് നടത്തിയത്. ഒന്നാം വിക്കറ്റിൽ പ്രിയ പൂനിയയും,  ജെമീമ റോഡ്രീഗസും ചേർന്ന് 83 റൺസാണ് നേടിയത്.  ജെമീമ റോഡ്രീഗസ് 55 റൺസ് എടുത്ത് പുറത്തായി. രണ്ടാം ഏകദിനം നാളെ നടക്കും.

Leave a comment