Cricket Top News

മൂന്നാം ടി20: ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു

October 9, 2019

author:

മൂന്നാം ടി20: ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു

പാകിസ്ഥാനിലെ ശ്രീലങ്കൻ പര്യടനത്തിലെ അവസാന മൽസരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ രണ്ട് ടി20 മത്സരങ്ങളും ജയിച്ച ശ്രീലങ്ക പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. അവസാന മൽസരം ജയിച്ച് നാണക്കേട് ഒഴിവാക്കാൻ ആകും പാകിസ്ഥാൻ ശ്രമിക്കുക. അഞ്ച് വ്യത്യാസങ്ങൾ ആണ് ശ്രീലങ്കൻ ടീമിൽ ഉള്ളത്. പാകിസ്ഥാൻ ടീമിൽ മൂന്ന് മാറ്റങ്ങൾ ആണ് ഉള്ളത്. ഉമർ, ഹസ്‌നെയ്ൻ, ഷെഹ്സാദ് എന്നിവർ ടീമിൽ നിന്ന് പുറത്തായി,പകര, ഹാരിസ്, ഉസ്മാൻ ഖാൻ, ഇഫ്തിഖാർ എന്നിവരാണ് ടീമിൽ ഇടം നേടിയത്.

ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): ദനുഷ്ക ഗുണതിലക, സദീര സമരവിക്രമ, ഭാനുക രാജപക്സ, ഏഞ്ചലോ പെരേര, ഓഷാദ ഫെർണാണ്ടോ, ദാസുൻ ശനക, വാനിന്ദു ഹസാരംഗ, ലാഹിരു മധുഷങ്ക, ലക്ഷൺ സന്ദാകം, കസുൻ രാജൻ.

പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): ബാബർ ആസാം, ഫഖർ സമൻ, ഹരിസ് സൊഹൈൽ, സർഫരാസ് അഹമ്മദ് , ആസിഫ് അലി, ഇഫ്തിക്കർ അഹമ്മദ്, ഇമാദ് വസീം, വഹാബ് റിയാസ്, ഷാദാബ് ഖാൻ, മുഹമ്മദ് അമീർ, ഉസ്മാൻ ഷിൻവാരി

Leave a comment