പുതു യുഗ പിറവി കാത്ത് അർജന്റീന

Foot Ball Top News October 9, 2019

author:

പുതു യുഗ പിറവി കാത്ത് അർജന്റീന

2018 വേൾഡ് കപ്പിൽ ഫ്രാൻസിനോട് പരാജയപ്പെട്ട ശേഷം അർജന്റീന നേരിടുന്ന ആദ്യ യൂറോപ്യൻ വമ്പന്മാരാണ് ജർമ്മനി..

തുടർച്ചയായി മൂന്നു വർഷങ്ങളിൽ 3 മേജർ ടൂർണമെന്റുകളിൽ ഫൈനലിസ്റ്റുകൾ ആയതിനു ശേഷം പെട്ടെന്നുണ്ടായ ഒരു വീഴ്ചയിൽ നിന്ന്.. അടിമുടി മാറ്റം വരുത്തി ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണിപ്പോൾ ആൽബിസെലെസ്റ്റകൾ.

ജോക്കിം ലോയുടെ പോരാളികൾ പഴയ പ്രതാപത്തിൽ ഒന്നുമില്ലെങ്കിലും തലമുറമാറ്റം നടക്കുന്ന അർജന്റൈൻ ഫുടബോളിനു അവർ ഒരു വലിയ കടമ്പ തന്നെ ആയിരിക്കും.

വിലക്ക് കാരണം ഇതിഹാസ താരം മെസ്സിയെ കൂടാതെ ഇറങ്ങുന്ന അർജന്റീന ക്ക് ഇന്ന് ഒരു അഗ്നി പരീക്ഷയാവും.

തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലുള്ള മെസ്സി ഇല്ലാതെ ഇറങ്ങുന്നത് ഭാവിയിൽ അർജന്റീന യുടെ നീലയും വെള്ളയും കുപ്പായത്തിന്റെ വിലാസമാവേണ്ടവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഉത്തരവാദിത്തമാണ്.

ഉയിർത്തെഴുന്നേൽപ്പ് എത്രത്തോളം മികച്ചതാണ് എന്ന് ഓരോ ആൽബിസെലെസ്റ്റെ ആരാധകനും മനസ്സിലാക്കാനുള്ള അവസരം കൂടെയാണ് ഇന്നത്തെ മത്സരം.. കൂടാതെ പുത്തൻ പ്രതീക്ഷകളുടെയും.

ഫലം ജയമോ തോൽവിയോ ആവട്ടെ… നീലയും വെള്ളയും കുപ്പായക്കാർക്ക് ഒരു മികച്ച മത്സരം കാഴ്ചവെക്കാൻ സാധിക്കട്ടെ..

Leave a comment

Your email address will not be published. Required fields are marked *