Cricket Top News

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ വനിത ഏകദിനം ആരംഭിച്ചു

October 9, 2019

author:

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ വനിത ഏകദിനം ആരംഭിച്ചു

വഡോദര: ടി20 പരമ്പരക്ക് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ വനിത ഏകദിനം ആരംഭിച്ചു. റിലയൻസ് വഡോദര സ്റ്റേഡിയത്തിലാണ് മൽസരം ആരംഭിച്ചത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ 6 ഓവറിൽ 23/1 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ലീയുടെ വിക്കറ്റ് ആണ് അവർക്ക് നഷ്ടമായത്. 15 റൺസുമായി ലോറയും, ആറ്  റൺസുമായി തൃഷയുമാണ് ക്രീസിൽ. ഗോസ്വാമിക്കാണ് വിക്കറ്റ് ലഭിച്ചത്.

മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ടി20 പരമ്പര ഇന്ത്യ ജയിച്ചിരുന്നു. ആറ് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 3-1 ജയിച്ചിരുന്നു. രണ്ട് മത്സരങ്ങൾ മഴ മൂലം ഉപേക്ഷിച്ചിരുന്നു.

Leave a comment