Foot Ball Top News

ഇന്റര്‍ മിലാന് ആശ്വാസ വാർത്ത: സെന്‍സിയുടെ പരിക്ക് ഗുരുതരമല്ല

October 9, 2019

author:

ഇന്റര്‍ മിലാന് ആശ്വാസ വാർത്ത: സെന്‍സിയുടെ പരിക്ക് ഗുരുതരമല്ല

ഇന്റര്‍ മിലാൻറെ മിഡ്ഫീൽഡർ താരം സെന്‍സിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ടീം മാനേജ്‍മെന്റ് അറിയിച്ചു.  താരത്തിന് മസില്‍ ഇഞ്ചുറി ആണെന്ന് അറിയിച്ചു. രണ്ടാഴ്ചക്കുള്ളിൽ താരം ടീമിൽ തിരിച്ചെത്തുമെന്നും ടീം മാനേജ്‍മെന്റ് അറിയിച്ചു. ഇന്റര്‍ മിലാൻ ആരാധകർക്ക് ആശ്വാസം തരുന്ന വാർത്തയാണിത്. ടീമിലെ മികച്ച താരങ്ങളിൽ ഒരാളാണ് സെൻസി. യുവന്റസിനെതിരെ  കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ യുവന്റസിനോട് 2-1 എന്ന സ്കോറിന് ഇന്റര്‍ മിലാൻ തോറ്റിരുന്നു.

വലത് തുടയിൽ ആണ് താഹാരത്തിന് പരിക്കേറ്റത്.  സസുവോളയില്‍ നിന്ന് ഇന്ററില്‍ എത്തിയ സെന്‍സി ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയത്. താരം ഇതുവരെ മൂന്ന് ഗോളുകൾ ഈ സീസണിൽ നേടി. എന്നാൽ യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ ഗ്രീസിനെ നേരിടാന്‍ ഒരുങ്ങുന്ന ഇറ്റലി ടീമിൽ സെൻസി ഉണ്ടാകില്ല.

Leave a comment