Foot Ball Top News

പ്രീ സീസൺ: ചെന്നൈയിന്‍ എഫ് സിയെ ഗോകുലം കേരള എഫ് സി സമനിലയിൽ തളച്ചു

October 9, 2019

author:

പ്രീ സീസൺ: ചെന്നൈയിന്‍ എഫ് സിയെ ഗോകുലം കേരള എഫ് സി സമനിലയിൽ തളച്ചു

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി നടക്കുന്ന പ്രീ സീസൺ മത്സരത്തിൽ ഇന്നലെ നടന്ന ചെന്നൈയിന്‍ എഫ് സി ഗോകുലം കേരള എഫ് സി മൽസരത്തിൽ ഗോകുലം കേരള എഫ് സി ചെന്നൈയിന്‍ എഫ് സിയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. ചെന്നൈയിൽ  വെച്ച് നടന്ന മൽസരത്തിൽ ആദ്യ ഗോൾ ചെന്നൈ ആണ് നേടിയത്. ബ്രസീലിയന്‍ മധ്യനിരതാരം റാഫോല്‍ ക്രിവെല്ലറോയാണ് ചെന്നൈക്ക് വേണ്ടി ആദ്യം ഗോൾ നേടിയത്. മൽസരം തുടങ്ങി പതിനൊന്നാം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ. പെനാൽറ്റി ഗോൾ ആയിരുന്നു ഇത്. ലീഡ് നേടിയ ചെന്നൈക്കെതിരെ തകർപ്പൻ പ്രകടനം നടത്തിയ ഗോകുലം മുപ്പത്തിരണ്ടാം മിനിറ്റിൽ ഗോൾ നേടി. ആന്ദ്രെ എറ്റിയെ ആണ് ഗോകുലത്തിന് വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ഗോൾ നേടാൻ രണ്ട് ടീമുകൾക്കും ആയില്ല.

പ്രീ സീസണിൽ ഗോകുലം മികച്ച പ്രകടനമാണ് നടത്തുന്നത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഗോകുലം ടീം പിന്നീട് മികച്ച തിരിച്ചുവരവാണ് നടത്തിയത്. ആദ്യ മത്സരത്തിൽ  കേരള സന്തോഷ് ട്രോഫി ടീമിനോട് ഗോകുലം പരാജയപ്പെട്ടിരുന്നു.പിന്നീട് നടന്ന രണ്ടാം മത്സരത്തിൽ  മുംബൈ സിറ്റിയെ സമനിലയിൽ തളക്കുകയും, മൂന്നാം മൽസരത്തിൽ മുൻ ഐഎസ്എൽ ചാമ്പ്യന്മാരായ  ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തുകയും ചെയ്തു.  ബെംഗളൂരു എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്.

Leave a comment