Cricket Top News

പകരത്തിനു പകരം: പാകിസ്ഥാൻ ശ്രീലങ്ക ടി20 പരമ്പര ശ്രീലങ്കയ്ക്ക്

October 8, 2019

author:

പകരത്തിനു പകരം: പാകിസ്ഥാൻ ശ്രീലങ്ക ടി20 പരമ്പര ശ്രീലങ്കയ്ക്ക്

പാകിസ്ഥാനിലെ ശ്രീലങ്കൻ പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് 35 റൺസിൻറെ തകർപ്പൻ ജയം. ഏകദിന പരമ്പര തോറ്റതിന് മറുപടിയായി ശ്രീലങ്ക ടി20  പരമ്പര സ്വന്തമാക്കി. ഇനങ്ങളെ നടന്ന മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയുടെ തകർപ്പൻ ബൗളിങ്ങിൽ പാകിസ്ഥാനെ 147 റൺസിൽ പുറത്താക്കി. ബാറ്റിങ്ങിലും, ബൗളിങ്ങിലും മികച്ച പ്രകടനമാണ് ശ്രീലങ്ക നടത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക തകർപ്പൻ പ്രകടനമാണ് നടത്തിയത്. 77 റൺസ് നേടിയ ഭാനുക രാജപക്ഷയുടെ ബാറ്റിങ് മികവിലാണ് ശ്രീലങ്ക മികച്ച സ്‌കോറിൽ എത്തിയത്. ഷെഷാന്‍ ജയസൂര്യ 34 റൺസ് നേടി. പാകിസ്ഥാന് വേണ്ടി ഇമാദ്, വഹാബ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ആദ്യ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി.  നല്ലൊരു കൂട്ട്കെട്ട് പടുത്തുയർത്താൻ അവർക്ക് കഴിഞ്ഞില്ല. പാകിസ്ഥാന് വേണ്ടി ഇമാദ് വാസിം 47 റൺസ് നേടി. ശ്രീലങ്കൻ താരം നുവാന്‍ പ്രദീപ് നാല് വിക്കറ്റ് നേടി. മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിലെ അവസാന ടി20 മൽസരം നാളെ നടക്കും.

Leave a comment