Top News

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഗംഭീര സമാപനം

October 8, 2019

author:

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഗംഭീര സമാപനം

ദോഹ: പത്ത് ദിനങ്ങളായി ദോഹയുടെ മണ്ണിൽ അരങ്ങേറിയ ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് സമാപനമായി . അവസാനത്തെ നാളുകളിൽ മൂന്ന് സ്വര്‍ണമെഡലുകള്‍ കൂടി കയ്യിലേന്തി മൊത്തം 14 സ്വര്‍ണമവുമായി അമേരിക്ക ഇത്തവണത്തെ ചാമ്പ്യന്മാരായി കിരീടത്തിന് മുത്തമിട്ടു .

11 വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ അമേരിക്ക ആകെ 29 മെഡലുകൾ സ്വന്തമാക്കി . 11 മെഡലുകളുമായി കെനിയയും 12 മെഡലുകളുമായി ജമൈക്കയും തൊട്ടുപിന്നിലെത്തി . ഒരു സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെടെ ആതിഥേയരായ ഖത്തറിന് രണ്ടു മെഡലുകളാണുള്ളത്. ഇന്ത്യക്ക് മെഡലുകളൊന്നും ലഭിച്ചില്ലെങ്കിലും മത്സര ഇനങ്ങളിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനങൾ കാഴ്ചവെക്കാൻ കഴിഞ്ഞു .

Leave a comment