Top News

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷകളുമായി മേരി കോം ആദ്യമത്സരത്തിനിറങ്ങുന്നു

October 8, 2019

author:

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷകളുമായി മേരി കോം ആദ്യമത്സരത്തിനിറങ്ങുന്നു

മോസ്‌കോ: റഷ്യയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം മേരി കോം ആദ്യ മത്സരത്തിന് ഇറങ്ങും. വൈകിട്ട് 3.30നാണ് മേരി കോം പ്രീ ക്വാര്‍ട്ടറില്‍ മത്സരിക്കുന്നത്.ആറു തവണ ചാമ്പ്യനായ താരം ഏഴാം ലോകകിരീടത്തിലേക്ക് ആദ്യ ചുവടുവയ്ക്കാനാണ് ഇന്ത്യയുടെ മാഗ്നിഫിസന്‍റ് മേരി ഇറങ്ങുന്നത്.

51 കിലോ വിഭാഗത്തിൽ മേരി കോ മൂന്നാം സീഡെങ്കില്‍ തായ് താരം സീഡ് ചെയ്യപ്പെട്ടിട്ടില്ല. ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ഏഴ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞില്ല. എന്നാല്‍ അത് തിരുത്തി എഴുതുമെന്നാണ് 36കാരിയായ മേരിയുടെ പ്രതീക്ഷ.

Leave a comment