Top News

ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു ഇന്ന് അനന്തപുരിയുടെ മണ്ണിലേക്ക്

October 8, 2019

author:

ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു ഇന്ന് അനന്തപുരിയുടെ മണ്ണിലേക്ക്

തിരുവനന്തപുരം: ലോക ബാഡ്‌മിന്‍റൺ ചാംപ്യന്‍ഷിപ്പിൽ കിരീടം ചൂടിയ ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് നാളെ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സര്‍ക്കാര്‍ സിന്ധുവിനെ ആദരിക്കും. വൈകിട്ട് മൂന്നരയ്ക്ക് ജിമ്മി ജോര്‍ജ് സ്റ്റേ‍ഡിയത്തില്‍ ആണ് സിന്ധുവിനെ ആദരിക്കുന്ന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.

ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരത്തെ വിമാനത്താവളത്തിലെത്തുന്ന സിന്ധുവിനെ കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളും കായികതാരങ്ങളും ചേര്‍ന്ന് സ്വീകരിക്കും. സംസ്ഥാന സര്‍ക്കാര്‍ അതിഥിയായി മാസ്‌ക്കറ്റ് ഹോട്ടലില്‍ താരം നാളെ രാവിലെ ആറിന് പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. നാളെ രാവിലെ കേരള ഒളിംപിക് അസോസിയേഷന്‍ പുതിയ ആസ്ഥാനമന്ദിരം സന്ദര്‍ശിക്കുന്ന സിന്ധു മാധ്യമങ്ങളെ കണ്ടേക്കും.

Leave a comment