Foot Ball Top News

ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന് പരുക്കേറ്റു

October 7, 2019

author:

ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന് പരുക്കേറ്റു

ലണ്ടന്‍: ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന് പരിക്കേറ്റതിനെ തുടർന്ന് രണ്ട് മാസത്തെ വിശ്രമം വേണ്ടിവരുമെന്ന് ക്ലബ്ബ് മെഡിക്കല്‍ വിഭാഗം അറിയിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരായ മത്സരത്തിനിടെ ലോറിസിന്റെ കൈമുട്ടിന് പരുക്കേത്തത്.

ലോറിസിന്റെ പരിക്ക് ടോട്ടനത്തെ സംബന്ധിച്ച് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. ബ്രൈറ്റണെതിരേ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ടോട്ടനം തോറ്റത്. യൂറോ 2020 യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഫ്രഞ്ച് ടീമില്‍ ലോറിസ് ഉണ്ടായിരുന്നു ഇപ്പോൾ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് പകരം മൈക്ക് മൈഗ്നാനെ ടീമില്‍ ഉള്‍പ്പെടുത്തി.

Leave a comment