Foot Ball Top News

യുണൈറ്റഡിന് വീണ്ടും പരാജയം !!

October 7, 2019

യുണൈറ്റഡിന് വീണ്ടും പരാജയം !!

ഈ സീസണിലെ മോശം ഫോം തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്.ന്യൂകാസിൽ യൂണൈറ്റഡിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. രണ്ടാം പകുതിയിൽ 72 ആം മിനുറ്റിൽ മാത്യു ലോങ്സ്റ്റാഫ്‌ ആണ് വിജയഗോൾ നേടിയത്. കൗണ്ടർ അറ്റാക്കിങ് ഫുട്ബോളിൽ നിന്നായിരുന്നു ഗോൾ .ഗോൾ വഴങ്ങിയതിനു ശേഷം ഉണർന്നു കളിച്ചെങ്കിലും ന്യൂകാസ്റ്റിൽ പ്രതിരോധത്തെ മറികടക്കാനായില്ല. തോൽവിയോട് കൂടി 8 മത്സരങ്ങളിൽ നിന്ന് 9 പോയിന്റ് മാത്രമാണ് യുണൈറ്റഡിന്റെ സമ്പാദ്യം .യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും മോശം ലീഗ് സ്റ്റാറ്റിസ്റ്റിക്‌സ് ആണിത് . ഈ പരാജയത്തോടു കൂടി കോച്ച് ഒലേക്കു മേൽ കടുത്ത സമ്മർദ്ദമേറിയിരിക്കുകയാണ് .

പരിക്കാണ് ഓലയെ അലട്ടുന്ന പ്രധാന പ്രശ്നം. പോഗ്ബ ,മാർട്ടിയാൽ ,വാൻ ബിസ്സകാ ,ലിൻഡലോഫ് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ് .ഇന്റർനാഷണൽ ബ്രേക്കിന് ശേഷം കടുത്ത മത്സരങ്ങളാണ് യുണൈറ്റഡിനെ കാത്തിരിക്കുന്നത് . അടുത്ത മത്സരത്തിൽ യുണൈറ്റഡ് ലിവര്പൂളിനെ നേരിടും ,ആൻഫീൽഡിൽ വെച്ചാണ് മത്സരം.

Leave a comment