Editorial Foot Ball Top News

യുവന്റസ് ഇതിഹാസം മർച്ചീസ്യോ വിരമിച്ചു

October 6, 2019

author:

യുവന്റസ് ഇതിഹാസം മർച്ചീസ്യോ വിരമിച്ചു

യുവന്റസിന്റെ ലിറ്റിൽ പ്രിൻസ് ഒടുവിൽ ബൂട്ടഴിച്ചു…ക്ലബിന്റെ ആരാധകരുടെയിടയിൽ ലെജന്ററി പരിവേഷമുണ്ട് ഈ നീലക്കണ്ണുകാരന്…പിർലോ-വിദാൽ-മർചിസ്യോ എന്നിവരടങ്ങിയ ഡെഡ്ലി കൂട്ടുകെട്ട് ഇറ്റലിയെ അടക്കിഭരിച്ച സുവർണകാലഘട്ടം അവർ ഉൾപ്പുളകത്തോടെ ഓർത്തിരിക്കുന്നു.തുടർച്ചയായ 7 ലീഗ് വിജയങ്ങളിൽ അവൻ യുവന്റസിനൊപ്പം പങ്കാളിയായി.അതിലെല്ലാം ഉപരിയായി അവർ അവനെ മനസിലേറ്റിയത് തങ്ങളുടെ ക്ലബ് കോഴവിവാദത്തിൽ പെട്ട് ചരിത്രത്തിലാദ്യമായി രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട പ്രതിസന്ധി ഘട്ടത്തിൽ പ്രിയ ടീമിനെ ഉപേക്ഷിച്ചുപോകാഞ്ഞതിനാലാണ്..സ്ലട്ടനും കന്നവാരോയും വിയേരയും മുട്ടുവും സംബ്രോട്ടയുമടക്കം ഓൾഡ് ലേഡിയെ ഉപേക്ഷിച്ചപ്പോൾ ബഫോണും നെഡ്‌വേദും ഡെൽപിയറോയും കാമറന്നൂസിയും അടക്കം കൂടെ നിന്നവരുടെ കൂട്ടത്തിൽ ക്ളോഡിയോയുമുണ്ടായിരുന്നു..തൊട്ടടുത്ത വർഷം ലീഗിലേക്ക് തിരിച്ചെത്തിയ അവർ ഏതാനും സീസണുകൾക്കപ്പുറം നടത്തിയ മേധാവിത്വത്തിന് ചുക്കാൻ പിടിക്കാൻ അവനുമുണ്ടായിരുന്നു.

ആകാശത്തിന് കീഴെയുള്ള ഏത് മണ്ണും ജഗന്നാഥന് സ്വന്തം എന്ന് പറഞ്ഞുപോലെയായിരുന്നു മർച്ചീസൊയുടെ കാര്യത്തിൽ മിഡ്ഫീൽഡ്..ഏതു പൊസിഷനും വഴങ്ങും..ബാഴ്സിലോണക്ക് ബുസി എന്ന പോലെയായിരുന്നു ജുവെക്ക് ക്ളോഡിയോ..ഡിഫൻസീവായും ഒഫൻസീവായും അപാര പെർഫോമൻസ്.ബോക്സ് ടു ബോക്സിലും ടാക്ലിങ്ങിലും പ്ളേമേക്കിങ്ങിലും വൈഡ് ആയിട്ടെങ്കിൽ അങ്ങനെയും..വിഷൻ,ടെക്നിക്കൽ എബിലിറ്റി എല്ലാം തികഞ്ഞൊരു കമ്പ്ലീറ്റ് മിഡ്ഫീൽഡർ

കാലം തുടർച്ചയായ പരുക്കുകളുടെ രൂപത്തിലാണ് കാത്തിരുന്നത്,ഒടുവിൽ യുവന്റസ് മർച്ചീസ്യോയെ റിലീസ് ചെയ്തു.റഷ്യൻ ക്ലബ് സെനിത്തിലെത്തി ഒരു ലീഗ് ടൈറ്റിൽ കൂടി സ്വന്തമാക്കി അവരോട് വിടപറഞ്ഞു.ഫ്രീ ഏജന്റായ അവനെ സ്വീകരിക്കാൻ മൊണോക്കോയും റേഞ്ചേഴ്‌സും തയ്യാറായിരുന്നു.മനസിനൊപ്പം ശരീരം ഓടിയെത്തില്ല എന്ന് ബോദ്ധ്യമായ ക്ളോഡിയോ അത് തുറന്നുപറഞ്ഞുകൊണ്ട് തന്നെ വിഷമത്തോടെയെങ്കിലും വിട പറഞ്ഞു

പ്രിയപ്പെട്ട താരമായിരുന്നു ഈ 33 കാരൻ.പരുക്കുകൾ ചതിചില്ലയിരുന്നെങ്കിൽ ഏറെ നാൾകൂടി കാണാമായിരുന്നു ഈ ഇറ്റാലിയൻ ഇന്റർനാഷ്ണലിനെ..

ഹാപ്പി റിട്ടയർമെന്റ് ലൈഫ് ക്ളോഡിയോ.

Sumith Jose

Leave a comment