Cricket Top News

ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം  വനിത ടി20 മൽസരത്തിലും ഇന്ത്യക്ക് ജയം

October 4, 2019

author:

ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം  വനിത ടി20 മൽസരത്തിലും ഇന്ത്യക്ക് ജയം

സൂററ്റ്: ഇന്ത്യ ദക്ഷിണാഫ്രിക്ക വനിത ടി20 മൽസരത്തിലെ അഞ്ചാം മൽസരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ട്ടത്തിൽ വിജയം സ്വന്തമാക്കി. ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. 60 പന്തുകളിൽ കൂടുതൽ ദക്ഷിണാഫ്രിക്ക റൺസ് നേടാൻ കഴിഞ്ഞില്ല. ജയത്തോടെ ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി രാധ മൂന്ന് വിക്കറ്റുകൾ നേടി.

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ ബൗളിങ് ആണ് ഇന്ത്യ നടത്തിയത്. റൺസ് നേടാൻ ദക്ഷിണാഫ്രിക്ക പ്രയാസപ്പെട്ടു.17 റൺസ് നേടിയ ലൗറ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി. 29/3 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ (34) മികച്ച പ്രകടനം വിജയത്തിലെത്തിക്കുരുകയായിരുന്നു. ദീപ്തി ശര്‍മ (16), ഷെഫാലി വര്‍മ (14), സ്മൃതി മന്ഥാന (7), ജമീമ റോഡ്രിഗസ് (7), വേദിക കൃഷ്ണമൂര്‍ത്തി (5) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്.

Leave a comment