kabadi Top News

പട്ന പൈറേറ്റ്സിനെ തോൽപ്പിച്ച് യു മുംബ പ്ലേ ഓഫിൽ

October 3, 2019

author:

പട്ന പൈറേറ്റ്സിനെ തോൽപ്പിച്ച് യു മുംബ പ്ലേ ഓഫിൽ

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ യു മുംബ പട്ന പൈറേറ്റ്സിനെ തോൽപ്പിച്ചു. 30-26 എന്ന സ്കോറിനാണ് പട്ന പൈറേറ്റ്സിനെ തോൽപ്പിച്ചത്. ജയത്തോടെ യു മുംബ പ്ലേ ഓഫ് ഉറപ്പിച്ചു. ഫാസലിൻറെയും, അഭിഷേകിന്റെയും തകർപ്പൻ പ്രകടനത്തിലാണ് യു മുംബൈ വിജയം ഉറപ്പിച്ചത്. അതുൽ എം‌എസിൽ നിന്നുള്ള ശക്തമായ പ്രതിരോധവും ആക്രമണാത്മകവുമായ റെയ്ഡുകളുടെ തുടക്കത്തിൽ യു മുംബ വളരെ തീവ്രതയോടെ ആരംഭിക്കുകയും പട്ന പൈറേറ്റ്സിനെതിരെ ആദ്യം തന്നെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഒൻപതാം മിനിറ്റിൽ 11-3ന് ലീഡ് നേടി അവർ പാട്നയെ ഓൾഔട്ടാക്കുകയും ചെയ്തു. ഓൾഔട്ടിന് ശേഷം വളരെ പതുക്കെയാണ് പട്ന പൊയ്‌ബ്റുകൾ നേടി തുടങ്ങിയത്. ഒന്നാം പകുതി അവസാനിച്ചപ്പോൾ യു മുംബൈ നാല് പോയിന്റിന്റെ ലീഡ് നേടി.

രണ്ടാം പകുതിയിൽ പട്ന മത്സരത്തിലേക്ക് തിരിച്ചുവരികയും പോയിന്റുകൾ ഓരോന്നായി നേടാനും തുടങ്ങി. രോഹിത്തിന്റെ മികച്ച പ്രകടനത്തിലൂടെ സ്‌കോർ 28-24 എന്ന നിലയിൽ എത്തി. എന്നാൽ ആദ്യ പകുതിയിലെ ഓൾഔട്ട് പടനയ്ക് വിനയായി. ജയത്തോടെ യു മുംബൈ നാലാം സ്ഥാനത്തെത്തി.

Leave a comment