Foot Ball Top News

സുവാരസിൻറെ ഇരട്ടഗോളിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം

October 3, 2019

author:

സുവാരസിൻറെ ഇരട്ടഗോളിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം

യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്ന് നടന്ന ബാഴ്‌സലോണ, ഇന്റര്‍ മിലാൻ മൽസരത്തിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനമാണ് രണ്ട് ടീമുകളും നടത്തിയത്. സുവാരസിൻറെ ഇരട്ടഗോളിൽ ബാഴ്സലോണ വിജയം സ്വന്തമാക്കിയത്. പരിക്ക് ഭേദമായി തിരിച്ചെത്തിയ മെസ്സിയുടെ ആദ്യ മൽസരത്തിൽ തന്നെ ബാഴ്‌സലോണ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഗ്രൂപ്പിലെ ബാഴ്‌സയുടെ ആദ്യ വിജയമാണിത്.

തുടക്കത്തിൽ താളം കണ്ടെത്താൻ ബാഴ്‌സലോണ വിഷമിച്ചെങ്കിലും അവസാന നിമിഷം മികച്ച പ്രകടനം നടത്തി വിജയം സ്വന്തമാക്കുകയായിരുന്നു. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബാഴ്‌സ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇന്റര്‍ മിലാൻ രണ്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടി. മാര്‍ട്ടിനെസ് ആയിരുന്നു ആദ്യ ഗോൾ നേടിയത്. ഒന്നാം പകുതിയിൽ പിന്നീട് ബാഴ്‌സ ഗോൾ നേടാൻ കിണഞ്ഞ് ശ്രമിച്ചിട്ടും ഇന്റര്‍ മിലാൻറെ പ്രതിരോധത്തെ മറികടക്കാൻ അവർക്ക് ആയില്ല.

എന്നാൽ രണ്ടാം പകുതിയിൽ അതിശകതമായ തിരിച്ചുവരവാണ് ബാഴ്‌സലോണ നടത്തിയത്. അമ്പത്തിയെട്ടാം മിനിറ്റിൽ നിരാശയിൽ ആയിരുന്ന ആരാധകരെ ഉണർത്താൻ  സുവാരസ് ആദ്യ ഗോൾ നേടി. വിദാല്‍ നൽകിയ പാസിലൂടെയാണ് സുവാരസ് ആദ്യ ഗോൾ നേടിയത്. ഈ ഗോളോടെ സമനിലയിൽ എത്തിയ ബാഴ്‌സലോണ നിരവധി തവണ മിലൻറെ പ്രതിരോധത്തെ മറികടന്നു. എമ്പതിനാലാം മിനിറ്റിൽ സുവാരസ്  വീണ്ടും ബാഴ്‌സലോണക്ക് ഒരു ഗോൾ കൂടി നേടിക്കൊടുത്തു. എന്നാൽ ഇത്തവണ സൂപ്പർ താരം മെസ്സിയുടെ വകയായിരുന്നു പാസ്. മെസ്സിയുടെ പാസിൽ സുവാരസ് അത് വലയിൽ എത്തിക്കുകയും ചെയ്തു. ഇതോടെ വിജയം ഉറപ്പിക്കുകയും ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *