Top News

ഐഎസ്എൽ; പുതിയ സീസണില്‍ അരങ്ങേറ്റംകുറിക്കാൻ തയ്യാറെടുക്കുന്ന ഹൈദരാബാദ് എഫ്‌സി ജേഴ്‌സി പുറത്തിറക്കി

September 30, 2019

author:

ഐഎസ്എൽ; പുതിയ സീസണില്‍ അരങ്ങേറ്റംകുറിക്കാൻ തയ്യാറെടുക്കുന്ന ഹൈദരാബാദ് എഫ്‌സി ജേഴ്‌സി പുറത്തിറക്കി

ഹൈദരാബാദ്: ഐഎസ്എല്ലിന്റെ പുതിയ സീസണിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്ന ഹൈദരാബാദ് എഫ്‌സി അവരുടെ ജേഴ്സി പുറത്ത് വിട്ടു. മഞ്ഞയും കറുപ്പോടും കൂടിയ ഹൈദരാബാദ് എഫ്‌സിയുടെ പുതിയ ജേഴ്സി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷ്, ഹൈദരാബാദ് ടീമിന്റെ സഹ ഉടമകളായ വരുണ്‍ ത്രിപുനേനി, വിജയ് മദുരി, മുഖ്യ കോച്ച് ഫില്‍ ബ്രൗണ്‍ എന്നിവര്‍ ചേര്‍ന്നാണ് ജഴ്‌സി പുറത്ത് വിട്ടത്.

ഹൈദരാബാദ് നഗരത്തെ പ്രതിനിധീകരിച്ചാണ് ടീം ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ അരങ്ങേറ്റം കുറിക്കുന്നതിന് കളത്തിലിറങ്ങുക. കളിക്കളത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ടീം തയ്യാറായിക്കഴിഞ്ഞിരിക്കുകയാണ്. സീസണിനു ശേഷം പിന്‍വാങ്ങിയ പൂനെ സിറ്റിക്കു പകരമാണ് ഹൈദരാബാദ് എഫ്‌സിയുടെ ചുവടുവെപ്പ്.

Leave a comment