Top News

മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ കളിക്കാന്‍ സന്നദ്ധത അറിയിച്ച് ജാപ്പനീസ് ഇതിഹാസതാരം കെയ്സുകെ ഹോണ്ട

September 30, 2019

author:

മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ കളിക്കാന്‍ സന്നദ്ധത അറിയിച്ച് ജാപ്പനീസ് ഇതിഹാസതാരം കെയ്സുകെ ഹോണ്ട

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ കളിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ജാപ്പനീസ് ഇതിഹാസതാരം കെയ്സുകെ ഹോണ്ട. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തനിക്ക് പ്രതിഫലം ഒന്നും വേണ്ടെന്നും മഹത്തായ ക്ലബ്ബിൽ ചേരുകയാണ് ലക്ഷ്യമെന്നും ഹോണ്ട പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ക്ലബായ മെൽബൺ വിക്‌ടറിയിൽ നിന്ന് കരാറൊഴിഞ്ഞ ശേഷം ഒരു ടീമിലും ഹോണ്ട ചേര്‍ന്നിരുന്നില്ല. വിക്‌ടറിക്കായി 24 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ ഹോണ്ട നേടിയിരുന്നു. ജപ്പാനായി 98 മത്സരങ്ങളിൽ കളിച്ച ഹോണ്ട 37 ഗോളും നേടി.

Leave a comment