Top News

ട്രക്കിനുള്ളിലും കൈവിടാത്ത സ്‌നേഹം; ഓട്ടത്തിനിടെ കാലിടറിയ താരത്തെ താങ്ങിപ്പിടിച്ച് ഓട്ടം പൂര്‍ത്തിയാക്കി ബ്രൈമ ദാബോ

September 29, 2019

author:

ട്രക്കിനുള്ളിലും കൈവിടാത്ത സ്‌നേഹം; ഓട്ടത്തിനിടെ കാലിടറിയ താരത്തെ താങ്ങിപ്പിടിച്ച് ഓട്ടം പൂര്‍ത്തിയാക്കി ബ്രൈമ ദാബോ

ദോഹ: ദോഹയിലെ ചൂടേറിയ കാലാവസ്ഥയെ മറികടന്ന് നടന്നുകൊണ്ടിരിക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്റര്‍ ഓട്ടത്തിനിടെ ട്രാക്കില്‍ തളര്‍ന്നുവീണ അരുബ അത്‌ലറ്റ് ജൊനാഥന്‍ ബസ്‌ബിയെ താങ്ങിപ്പിടിച്ച് ഓട്ടം പൂര്‍ത്തിയാക്കി ഗിനി ബിസൗ താരം ബ്രൈമ ദാബോ കായികപ്രേമികളുടെ മനം കീഴടക്കി.

ദോഹയിലെ ഖലീഫ ഇന്‍റനാഷണല്‍ സ്റ്റേഡിയത്തില്‍ പുരുഷന്‍മാരുടെ 5000 മീറ്ററിലെ ആദ്യ ഹീറ്റ്‌സ് അരങ്ങേറിയപ്പോൾ അവസാന ലാപ്പ് ഓടിത്തീര്‍ക്കാന്‍ കുതിക്കുന്ന തിരക്കിൽ ജൊനാഥന്‍ തളരുന്നത് ദാബോയുടെ ശ്രദ്ധയില്‍പ്പെട്ടു. മെഡല്‍ സ്വപ്‌നത്തിലേക്ക് ജൊനാഥനെ താങ്ങിപ്പിടിച്ച് ദാബോ ഓട്ടം പൂര്‍ത്തിയാക്കി. ഇത് കണ്ടുനിന്ന എല്ലാ അത്‌ലറ്റിക് പ്രേമികളും എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ഇരുവരെയും ഫിനിഷിംഗ് ലൈനിലേക്ക് സ്വീകരിച്ചു.

Leave a comment