Top News

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; വേഗരാജാവിന് പിന്നലെ ട്രാക്കിലെ വേഗറാണി ആരെന്ന് ഇന്നറിയാം

September 29, 2019

author:

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; വേഗരാജാവിന് പിന്നലെ ട്രാക്കിലെ വേഗറാണി ആരെന്ന് ഇന്നറിയാം

ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗരാജാവിനെ കണ്ടെത്തിയതിന് പിന്നാലെ വേഗറാണിയെ കണ്ടെത്താൻ ഒരുങ്ങുകയാണ്. വനിതാ വിഭാഗം 100 മീറ്റര്‍ സെമിയും ഫൈനലും ഇന്ന് നടക്കും. സെമി ഇന്ത്യന്‍സമയം രാത്രി 11.50നും ഫൈനല്‍ പുലര്‍ച്ചെ 1.50നും ആരംഭിക്കും.

ജമൈക്കന്‍ താരങ്ങളായ എലെയിന്‍ തോംസണും ഷെല്ലി ആന്‍ ഫ്രേസറും ആണ് മുന്നിൽ. അമ്മയായ ശേഷം ട്രാക്കിലേക്ക് തിരിച്ചുവന്ന 32കാരിയായ ഷെല്ലി സീസണില്‍ രണ്ട് ഡയമണ്ട് ലീഗുകളില്‍ വിജയിച്ചിരുന്നു. 27കാരിയായ തോംസൺ ജൂണില്‍ ഷെല്ലിയെ തോൽപ്പിച്ച് കിംഗ്സ്റ്റണിൽ ചാമ്പ്യനായി. അതെ സമയം, ബ്രിട്ടന്‍റെ ആഷേര്‍ സ്‌മിത്ത്, ഐവറി കോസ്റ്റിന്‍റെ മാരി ജോസ്, അമേരിക്കയുടെ ടോറി ബൗവി, ഇംഗ്ലീഷ് ഗാര്‍ഡനര്‍ എന്നിവരും മെഡൽ പ്രതീക്ഷയിലാണ് ഇന്ന് ട്രാക്കിലേക്ക് എത്തുന്നത്.

Leave a comment