Top News

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യൻ താരം ശ്രീശങ്കര്‍ മുരളി ലോങ് ജംപില്‍ 22-ാം സ്ഥാനത്ത്

September 28, 2019

author:

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യൻ താരം ശ്രീശങ്കര്‍ മുരളി ലോങ് ജംപില്‍ 22-ാം സ്ഥാനത്ത്

ദോഹ: ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി താരം ശ്രീശങ്കര്‍ മുരളി ലോങ് ജംപില്‍ യോഗ്യതാ റൗണ്ടില്‍ 22-ാം സ്ഥാനത്ത്. ലോകത്തിലെ മികച്ച താരങ്ങള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 7.62 മീറ്റര്‍ ആണ് താരം നേടിയത്. സീസണില്‍ 8 മീറ്റര്‍ ദൂരം കണ്ടെത്തിയ താരത്തിന് ഇത്തവണ ചുവട് പിഴച്ചു.

ദേശീയ റെക്കോര്‍ഡ് ജേതാവായ ശ്രീശങ്കര്‍ ആദ്യ റൗണ്ടിൽ7.52 മീറ്റര്‍ ചാടി. രണ്ടാം അവസരത്തില്‍ 7.62 മീറ്റര്‍ ദൂരവും ചാടിയ ഇന്ത്യന്‍ താരത്തിന്റെ മൂന്നാം അവസരം ഫൗളില്‍ കലാശിച്ചു. 8.15 മീറ്ററാണ് ഫൈനല്‍ പ്രവേശനത്തിനുള്ള ദൂരം. എന്നാല്‍, ഒരു അത്‌ലറ്റ് മാത്രമാണ് ഈ ദൂരം താണ്ടിയത്. ഇതോടെ ദേശീയ റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ശ്രീശങ്കറിന് കഴിയുമെന്ന ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു.

Leave a comment