Cricket Top News

വിന്‍ഡീസ് പര്യടനത്തിൽ ഇന്ത്യന്‍ വനിതാ ടീമിനെ മിതാലി രാജ് നയിക്കും

September 28, 2019

author:

വിന്‍ഡീസ് പര്യടനത്തിൽ ഇന്ത്യന്‍ വനിതാ ടീമിനെ മിതാലി രാജ് നയിക്കും

മുംബൈ: യുവതാരങ്ങളെയും പരിചയസമ്പന്നരായ താരങ്ങളെയും അണിനിരത്തിയ വെസ്റ്റിന്ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ വെറ്ററല്‍ താരം മിതാലി രാജ് നയിക്കും.അഞ്ച് ട്വന്റി20യും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടുന്ന പരമ്പരയാണിത്.നവംബര്‍ ഒന്ന് മുതല്‍ 20വരെയാണ് വിന്‍ഡീസ് പര്യടനം നടക്കുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ശേഷം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ടീമിനെ വിന്‍ഡീസ് പര്യടനത്തിലും നിലനിര്‍ത്തിയാണ് ടീം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വരവറിയിച്ച 15കാരി ഷഫാലി വര്‍മയെ ടീമില്‍ ഇത്തവണയും ഉണ്ട്.

ഏകദിന ടീം അംഗങ്ങളെ കാണാം: മിതാലി രാജ് (ക്യാപ്റ്റന്‍),ഹര്‍മന്‍പ്രീത് കൗര്‍ (വൈസ് ക്യാപ്റ്റന്‍),സ്മൃതി മന്ദാന,ദീപ്തി ശര്‍മ,ജെമീമ റോഡ്രിഗസ്,ഡി ഹേമലത,പൂനം റൗത്ത്,ശിഖ പാണ്ഡെ,ജുലന്‍ ഗോസ്വാമി,പൂനം യാദവ്,മാന്‍സി ജോഷി,ഏകതാ ബിഷ്ത്,രാജേശ്വരി ജയക്‌വാദ്,താനിയ ഭാട്ടിയ,പ്രിയ പൂനിയ,സുഷ്മ വര്‍മ്മ

ട്വന്റി20 ടീം ഇങ്ങിനെ:ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍),സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍),ജെമീമ റോഡ്രിഗസ്,ഷഫാലി വര്‍മ,ഹര്‍ലീന്‍ ഡിയോള്‍,തനിയാ ഭാട്ടിയ,ദീപ്തി ശര്‍മ,പൂനം യാദവ്,വേദ കൃഷ്ണമൂര്‍ത്തി,രാഥ യാദവ്,അനുദ പാട്ടീല്‍,ശിഖ പാണ്ഡെ,പൂജ വസ്ത്രാക്കര്‍,അരുന്ധതി റെഡ്ഡി,മാന്‍സി ജോഷി.

Leave a comment