Cricket Top News

ലാൻസ് ക്ലൂസനർ അഫ്ഗാനിസ്ഥാൻ മുഖ്യ പരിശീലകനായി നിയമിച്ചു

September 28, 2019

author:

ലാൻസ് ക്ലൂസനർ അഫ്ഗാനിസ്ഥാൻ മുഖ്യ പരിശീലകനായി നിയമിച്ചു

മു​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഓള്‍​ റൗ​ണ്ട​ര്‍ ലാ​ന്‍​സ് ക്ലൂ​സ്ന​റി​നെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനായി നിയമിച്ചു.1996 നും 2004 നും ഇടയിൽ 49 ടെസ്റ്റുകളിലും 171 ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ച ക്ലൂസനർ, ഇന്ത്യയ്‌ക്കെതിരേ അടുത്തിടെ സമാപിച്ച പരമ്പരയിൽ ദക്ഷിണാഫ്രിക്ക ടി 20 ഐ ടീമിന്റെ അസിസ്റ്റന്റ് ബാറ്റിംഗ് പരിശീലകനായിരുന്നു.ഫി​ല്‍ സി​മ്മ​ണ്‍​സി​ൻറെ കാലാവധി അവസാനിച്ചതോടെയാണ് ബംഗ്ലാദേശ് പുതിയ പരിശീലകനെ നിയമിച്ചത്. അമ്പതോളം അപേക്ഷകളിൽ നിന്നാണ് ലാൻസ് ക്ലൂസനറെ തിരഞ്ഞെടുത്തത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക, സിം​ബാ​ബ്‌​വേ ടീമുകളുടെ ബാറ്റിങ് പരിശീലകനായി ലാൻസ് ക്ലൂസനർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്രിക്കറ്റ് ലോകത്തിലെ പ്രശസ്തമായ പേരാണ് ലാൻസ്. ഒരു കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലുമുള്ള വിശാലമായ അനുഭവത്തിൽ നിന്ന് തങ്ങളുടെ കളിക്കാർക്ക് പ്രയോജനം ലഭിക്കുന്നത് കാണാൻ വളരെ സന്തോഷമുണ്ടെന്ന് എസിബി സിഇഒ ലുത്ഫുള്ള സ്റ്റാനിക്സായി പറഞ്ഞു. വെ​സ്റ്റി​ന്‍​ഡീ​സി​നെ​തി​രെ നവംബറിൽ നടക്കുന്ന പരമ്പരയാകും ലാൻസ് ക്ലൂസനറുടെ കീഴിലുള്ള ബംഗ്ലാദേശിന്റെ ആദ്യ മത്സരം.

Leave a comment

Your email address will not be published. Required fields are marked *