Cricket Top News

പാകിസ്ഥാൻ ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന് നടക്കും

September 27, 2019

author:

പാകിസ്ഥാൻ ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന് നടക്കും

കനത്ത സുരക്ഷയിൽ ഇന്ന് പാകിസ്ഥാൻ ശ്രീലങ്ക ആദ്യ ഏകദിനം നടക്കും. കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 3:30ന് ആണ് മത്സരം ആരംഭിക്കുക. കനത്ത സുരക്ഷയിലാണ് മത്സരം നടക്കുക. ടീം പരിശീലകന്‍ മിസ്ബാ ഉള്‍ ഹക്കിൻറെ കീഴിൽ പാകിസ്ഥാൻ ഇത് ആദ്യമായാണ് മൽസരത്തിന് ഇറങ്ങുന്നത്. പുതിയ പരിശീലകൻറെ തന്ത്രങ്ങൾ എങ്ങനെയെന്ന് ഇന്ന് കണ്ടറിയാം.

അതേസമയം കഴിഞ്ഞ ദിവസം കറാച്ചി വിമാനത്താവളത്തിൽ എത്തിയ താരങ്ങൾക്ക് പ്രസിഡന്‍ഷ്യല്‍ ലെവല്‍ സുരക്ഷ ആണ് ഒരുക്കിയത്. സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി മുൻനിര താരങ്ങളിൽ പലരും മൽസരത്തിൽ പങ്കെടുക്കുന്നില്ല. ഇതിനാൽ ശ്രീലങ്കയിലെ പത്ത് പ്രമുഖ താരങ്ങൾ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പര്യടനത്തിനെത്തിയിട്ടില്ല.ദേശീയ ടി 20 ക്യാപ്റ്റൻ ലസിത് മലിംഗ, ദേശീയ ഏകദിന ക്യാപ്റ്റൻ ദിമുത്ത് കരുണരത്ന എന്നിവരുൾപ്പെടെയുള്ളവരാണ് പര്യടനത്തിൽ പങ്കെടുക്കാത്തവർ. സെപ്റ്റംബർ 27 മുതൽ 29 വരെയാണ് ഏകദിന മത്സരങ്ങൾ നടക്കുക. അതിന് ശേഷം ലാഹോറിൽ ഒക്ടോബർ മൂന്ന് മുതൽ ഒൻപത് വരെയാണ് ടി20 മത്സരങ്ങൾ നടക്കുന്നത്.

Leave a comment