kabadi Top News

തെലുങ്ക് ടൈറ്റൻസിനെ തോൽപ്പിച്ച് വിവോ പ്രൊ കബഡി ലീഗിൽ ബംഗാൾ വാരിയേഴ്സ് ഒന്നാമത്

September 26, 2019

author:

തെലുങ്ക് ടൈറ്റൻസിനെ തോൽപ്പിച്ച് വിവോ പ്രൊ കബഡി ലീഗിൽ ബംഗാൾ വാരിയേഴ്സ് ഒന്നാമത്

തെലുങ്ക് ടൈറ്റൻസിനെതിരെ 40-39 ന് ജയിച്ച് ബംഗാൾ വാരിയേഴ്സ് വിവോ പ്രോ കബഡി സീസൺ 7ൽ ഒന്നാമതെത്തി. ഇന്നലെ നടന്ന മത്സരത്തിൽ തെലുങ്ക് ടൈറ്റൻസിനെ ഒരു പോയിന്റിന് തോൽപ്പിച്ചാണ് ബംഗാൾ വാരിയേഴ്സ് ഒന്നാമതെത്തിയത്. മനീന്ദർ സിംഗ് വീണ്ടും ബംഗാൾ വാരിയേഴ്സിനായി സ്റ്റാർ പെർഫോർമറായി 17 റെയ്ഡ് പോയിന്റ് ആണ് താരം ഇന്നലെ നേടിയത്. രണ്ട് ടീമുകളും ആദ്യം മുതൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഒപ്പത്തിനൊപ്പം പോയിന്റുകൾ ആണ് രണ്ട് ടീമുകളും നേടിയത്. എന്നാൽ ആദ്യ പകുതിയിലെ പകുതി സമായതിന് ശേഷം ബംഗാൾ വാരിയേഴ്‌സ് ലീഡ് നേടാൻ തുടങ്ങി. മികച്ച റെയിഡിങ്ങും, ഡിഫൻസും മുൻനിർത്തിയാണ് അവർ കളിച്ചത്. മത്സരത്തിൽ ബംഗാൾ തെലുങ്ക് ടൈറ്റൻസിനെ ഓൾഔട്ടാക്കുകയും ലീഡ് വീണ്ടും ഉയർത്തുകയും ചെയ്തു. ഒന്നാം പകുതി അവസാനിച്ചപ്പോൾ 19-13 എന്ന നിലയിൽ ബംഗാൾ ലീഡ് നേടി.

രണ്ടാം പകുതിയിൽ തെലുങ്ക് താരം സിദ്ധാർഥ് മുന്നിലിറങ്ങി കളിച്ചപ്പോൾ തെലുങ്ക് ടൈറ്റൻസ് മൽസരത്തിലേക്ക് തിരിച്ചുവരാൻ ആരംഭിച്ചു. അവർ ബംഗാളിനെ ഓൾഔട്ടാക്കുകയും പോയിന്റ് സമനിലയിൽ ഒപ്പത്തിനൊപ്പം എത്തിക്കുകയും ചെയ്തു. പിന്നീട് ഇരു ടീമുകളും പോയിന്റ് നേടുന്നതിനായി ആക്രമണം അഴിച്ചുവിട്ടു. സിദ്ധാർത്ഥിന്റെ തകർപ്പൻ പ്രകടനം ബംഗാളിനെ ഒരു പോയിന്റ് മുന്നിൽ എത്തിക്കുകയും പോയിന്റ് നിലയിൽ ബംഗാളിനെ ഒന്നാമതാക്കുകയും ചെയ്തു.

Leave a comment