Cricket Top News

വിജയ് ഹസാരെ ട്രോഫി: സൗരാഷ്ട്രക്കെതിരെ കേരളത്തിന് തോൽവി

September 26, 2019

author:

വിജയ് ഹസാരെ ട്രോഫി: സൗരാഷ്ട്രക്കെതിരെ കേരളത്തിന് തോൽവി

ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മൽസരത്തിൽ കേരളത്തിന് തോൽവി. സൗരാഷ്ട്രക്കെതിരെ നടന്ന മൽസരത്തിൽ മൂന്ന് വിക്കറ്റിനാണ് കേരളം തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കേരളം 9 വിക്കറ്റ് നഷ്ട്ടത്തില്‍ 186 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ വിജയം സ്വന്തമാക്കി. സൗരാഷ്ട്ര താരം വാസവധയുടെ തകർപ്പൻ ഇന്നിങ്‌സ് ആണ്  വിജയത്തിൽ എത്തിച്ചത്. വാസവധ പുറത്താകാതെ 92 റൺസ് നേടി. മഴമൂലം 34 ഓവറാക്കി കുറച്ച മൽസരത്തിൽ ടോസ് നേടിയ സൗരാഷ്ട്ര ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം വിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 88 റൺസിൽ ആണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. വിനൂപ് മനോഹരന്റെയും വിഷ്ണു വിനോദിന്റെയും തകർപ്പൻ ഒന്നാം വിക്കറ്റ് ബാറ്റിങ്ങിൽ ഇന്ത്യ മികച്ച സ്‌കോർ നേടി. എന്നാൽ ഇരുവരും പുറത്തായതിന് ശേഷം കേരളം ചീട്ട് കൊട്ടാരംപോലെ തകർന്ന് വീഴുകയായിരുന്നു.

സഞ്ജു സാംസണും, നായകൻ ഉത്തപ്പയും പെട്ടെന്ന് തന്നെ പുറത്തായി. വിനൂപ് മനോഹരന്‍ 47 റണ്‍സും,വിഷ്ണു വിനോദ് 41 റണ്‍സുമെടുത്താണ് പുറത്തായത്.  മറ്റാർക്കും തിളങ്ങാൻ ആയില്ല. സൗരാഷ്ട്രക്ക് വേണ്ടി ഉനദ്കട്ട് രണ്ട് വിക്കറ്റ് നേടി. 187 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രക്ക് മോശം തുടക്കമാണ് ലഭിച്ചത്. അവരുടെ ആദ്യ മൂന്ന് വിക്കറ്റുകൾ 25 റൺസിൽ നഷ്ട്ടമായി. 74/4 എന്ന നിലയിൽ പതറിയ സൗരാഷ്ട്രയെ വാസവധയുടെ തകർപ്പൻ ഇന്നിങ്‌സ് ആണ് വിജയത്തിലേക്ക് നയിച്ചത്.  കേരളത്തിന് വേണ്ടി ബേസില്‍ തമ്പിയും, സന്ദീപ് വാര്യരും,   ആസിഫും രണ്ട് വിക്കറ്റുകൾ വീതം നേടി.രണ്ട് പന്തുകൾ ശേഷിക്കെ ആണ് സൗരാഷ്ട്ര വിജയം സ്വന്തമാക്കിയത്. കേരളത്തിൻറെ ആദ്യ മൽസരം മഴമൂലം ഉപേക്ഷിച്ചിരുന്നു. കേരളത്തിൻറെ മൂന്നാം മൽസരം ഒക്ടോബർ ഒന്നിന് മുംബൈക്കെതിരെയാണ്.

Leave a comment

Your email address will not be published. Required fields are marked *