Foot Ball Top News

ഇറ്റാലിയന്‍ ലീഗില്‍ അട്ടിമറി: നാപോളിക്ക് തോൽവി

September 26, 2019

author:

ഇറ്റാലിയന്‍ ലീഗില്‍ അട്ടിമറി: നാപോളിക്ക് തോൽവി

ഇറ്റാലിയന്‍ ലീഗില്‍ ഇന്ന് നടന്ന കലിയരി നാപോളി മൽസരത്തിൽ അട്ടിമറിജയം നേടി കലിയേരി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അവർ നാപോളിയെ തോൽപ്പിച്ചത്. നാപോളിക്ക് അപ്രതീക്ഷിത തോൽവിയാണ് ഇന്ന് ഉണ്ടായത്. അവസാന നിമിഷത്തിലാണ് കലിയേരി വിജയ ഗോൾ നേടിയത്. നാപോളിയുടെ  ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിൽ എമ്പത്തിയേഴാം മിനിറ്റിൽ കാസ്ട്രോ  ആണ് വിജയ ഗോൾ നേടിയത്.

മത്സരത്തിൽ ആധിപത്യം നാപോളിക്കായിരുന്നു. മികച്ച പ്രകടനമാണ് അവർ മത്സരത്തിൽ കാഴ്ചവെച്ചത്. നിരവധി തവണ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും അവർക്ക് ഗോളാക്കി മട്ടൻ കഴിഞ്ഞില്ല. മത്സരത്തിൽ എമ്പത്തിയെട്ടാം മിനിറ്റിൽ നാപോളിയുടെ സെന്റര്‍ ബാക്ക് താരം കൗലിബലിക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു. ജയത്തോടെ 9 പോയിന്റുമായി കലിയരി അഞ്ചാം സ്ഥാനത്ത് എത്തി.

Leave a comment