Cricket Top News

ഐ.സി.സിയുടെ ടി20 റാങ്കിങ്ങില്‍ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

September 25, 2019

author:

ഐ.സി.സിയുടെ ടി20 റാങ്കിങ്ങില്‍ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

ഐ.സി.സിയുടെ പുതിയ ടി20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. വിരാട് കോഹ്‌ലി,ശിഖര്‍ ധവാൻ,രോഹിത് ശര്‍മ എന്നിവർക്കാണ് റാങ്കിങ്ങിൽ നേട്ടം ഉണ്ടായത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 മത്സരത്തിലെ പ്രകടനമാണ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചത്.  കൊഹ്‌ലി റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനത്തെത്തി, രോഹിത് ശർമ്മ എട്ടാം സ്‌ഥാനത്തും, ധവാൻ പതിമൂന്നാം സ്ഥാനത്തും എത്തി.

ദക്ഷിണാഫ്രിക്കക്കെതിരെ 72 റൺസ് നേടിയതാണ് കൊഹ്‌ലിയെ ഒരു റാങ്ക് മുന്നോട്ട് എത്തിച്ചത്, ധവാൻ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് പതിമൂന്നാം സ്ഥാനത്തെത്തിയത്‌. ടി20യിൽ 40 റൺസ് നേടിയതാണ് ധവാന് നേട്ടമായത്. രോഹിത് ഒരു സ്ഥാനമാണ് മെച്ചപ്പെടുത്തിയത്. എന്നാൽ ബൗളിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ടീം റാങ്കിങ്ങിൽ ഇന്ത്യ നാലാം സ്ഥാനത്താണ് ഉള്ളത്. ഒന്നാം സ്ഥാനത്ത് പാകിസ്ഥാൻ ആണ്. ബാറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് പാകിസ്ഥാന്‍ താരം ബാബര്‍ അസമും, ബൗളിങ്ങിൽ അഫ്ഗാനിസ്ഥാൻ താരം  റഷീദ് ഖാന്‍ ആണ് ഒന്നാം സ്ഥാനത്ത്.

Leave a comment