Foot Ball Top News

ശ്രീലങ്കയെ U-18 സാഫ് കപ്പിൽ ഇന്ത്യ തോൽപ്പിച്ചു

September 25, 2019

author:

ശ്രീലങ്കയെ U-18 സാഫ് കപ്പിൽ ഇന്ത്യ തോൽപ്പിച്ചു

നേപ്പാളിലെ കാഠ്മണ്ഡുവിലെ എപിഎഫ് സ്റ്റേഡിയത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന 2019 സാഫ് (സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ) അണ്ടർ 18 ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ഗുര്‍കിറാത് സിംഗ്, അമന്‍ ചേത്രി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടിയത്. ജയത്തോടെ ഇന്ത്യ സെമിയിൽ എത്തി. ഗ്രൂപ്പ് ബിയിൽ ഇന്ത്യ ഈ ജയത്തോടെ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മൂന്ന് ഗോളുകളും ഇന്ത്യ രണ്ടാംപകുതിയിൽ ആണ് നേടിയത്. ഇന്ത്യയുടെ ആദ്യ ഗോൾ അറുപത്തിയഞ്ചാം മിനിറ്റിൽ ഗുര്‍കിറാത് സിംഗ് ആണ് നേടിയത്. ശ്രീലങ്കൻ പ്രതിരോധത്തെ തകർത്താണ് ഗുര്‍കിറാത് സിംഗ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നീട് രണ്ട് ടീമുകളും ഗോളിനായി പരിശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല എന്നാൽ  ഇഞ്ച്വറി ടൈമില്‍  ഇന്ത്യ  രണ്ട് ഗോളുകൾ കൂടി നേടി വിജയം ഉറപ്പിക്കുകയായിരുന്നു. 92,95 മിനിറ്റിൽ ആണ് ഇന്ത്യ രണ്ട് ഗോളുകൾ നേടിയത്.

Leave a comment