തോൽവികൾ തുടർകഥകളായി സൈന : ചൈന ഓപ്പണിൽ നിന്ന് സൈന പുറത്തായി

Badminton Top News September 18, 2019

author:

തോൽവികൾ തുടർകഥകളായി സൈന : ചൈന ഓപ്പണിൽ നിന്ന് സൈന പുറത്തായി

ചൈന ഓപ്പൺ വനിത സിംഗിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. തായ്‌ലന്‍ഡ് താരം ബുസാനന്‍ ഓങ്ബാറുങ്ഫാനോടാണ് സൈന തോറ്റത്. 44 മിനിറ്റ് നീണ്ട് നിന്ന മൽസരത്തിൽ വളരെ മോശം പ്രകടനമാണ് സൈന കാഴ്ചവെച്ചത്. നേരിട്ടുള്ള സെറ്ററുകൾക്കായിരുന്നു സൈനയുടെ തോൽവി. ബുസാനനിനോട് സൈനയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

നേരത്തെ, ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിൽ ലോക എട്ടാം നമ്പർ താരമായ സൈന ടൂർണമെന്റിൽ നിന്നും മൂന്നാം റൗണ്ടിൽ പുറത്തായി. പരിക്കിൽ നിന്ന് തിരിച്ചെത്തിയ താരം വളരെ മോശം പ്രകടനമാണ് നടത്തുന്നത്.

സ്‌കോര്‍: 10-21, 17-21

Leave a comment

Your email address will not be published. Required fields are marked *