kabadi Top News

പ്രോ കബഡി ലീഗ്: പുനേരി പൽത്താൻ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ പത്ത് പോയിന്റിന് തോൽപ്പിച്ചു

September 15, 2019

author:

പ്രോ കബഡി ലീഗ്: പുനേരി പൽത്താൻ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ പത്ത് പോയിന്റിന് തോൽപ്പിച്ചു

റൈഡറായ നിതിൻ തോമർ, സുർജിത് സിംഗ്, ബാലസാഹേബ് ജാദവ് എന്നിവരുടെ തകർപ്പൻ പ്രകടനത്തിൽ ഇന്നലെ നടന്ന പ്രൊ കബഡി ലീഗിൽ പുനേരി പൽത്താൻ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ 43-33 എന്ന സ്കോറിന് തോൽപ്പിച്ചു. പുനേരിയുടെ തകർപ്പൻ പ്രകടനമാണ് ഇന്നലെ കാണാൻ കഴിഞ്ഞത്. നിതിന്‍ തൊമാര്‍ 11 പോയന്റ് നേടി. നിതിനോടൊപ്പം മന്‍ജീത്(7), സുര്‍ജീത് സിങ്(5), ജാഥവ് ബാലാസാഹേബ് ഷഹാജി(5) എന്നിവർ കൂടി തിളങ്ങിയതോടെ അനായാസ ജയമാണ് പുനേരി സ്വന്തമാക്കിയത്. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ നിതിൻറെ തകർപ്പൻ പ്രകടനത്തിലൂടെ പുനേരി ഗുജറാത്തിനെ ഓൾഔട്ടാക്കി. അതിന് ശേഷം ഗുജറാത്ത് നല്ല പ്രകടനം കാഴ്ചവെച്ചു. എന്നാൽ ആദ്യ പകുതിയുടെ അവസാനം പുനേരി വീണ്ടും ഗുജാർത്തിനെ ഓൾഔട്ടാക്കി. ഇതിലൂടെ ഒന്നാം പകുതി 14 പോയിന്റ് ലീഡ് നേടാൻ പുനേരിക്ക് ആയി.

രണ്ടാം പകുതിയിലും പുനേരി തകർപ്പൻ പ്രകടനമാണ് നടത്തിയത്. എന്നാൽ സച്ചിന്റെ മികച്ച പ്രകടനത്തിലൂടെ മൽസരത്തിലേക്ക് ഗുജറാത്ത് തിരിച്ചു വന്നു.  ആദ്യ പകുതിയിലെ ലീഡ് ഗുജറാത്തിന് വിനയായി. ഗുജറാത്തിന് വേണ്ടി സച്ചിന്‍ 10 പോയന്റുകള്‍ നേടി, രോഹിത് ഗുലിയ 7 പോയിന്റും നേടി.

Leave a comment