Foot Ball Top News

ആദ്യ ജയം തേടി ഇന്ത്യ : ഖത്തറിനെതിരെയുള്ള ഇന്ത്യയുടെ  രണ്ടാം യോഗ്യത മത്സരം ഇന്ന് നടക്കും  

September 10, 2019

author:

ആദ്യ ജയം തേടി ഇന്ത്യ : ഖത്തറിനെതിരെയുള്ള ഇന്ത്യയുടെ  രണ്ടാം യോഗ്യത മത്സരം ഇന്ന് നടക്കും  

ദോഹ: ലോകകപ്പ് ഫുട്ബാൾ യോഗ്യത മൽസരത്തിൽ ഇന്ന് ഇന്ത്യ ശക്തരായ ഖത്തറിനെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം.  ദോഹയിലെ ജാസിന്‍ ബിന്‍ ഹമാദ് സ്റ്രേഡിയത്തില്‍ ആണ് രണ്ടാം യോഗ്യത മൽസരം നടക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ ഒമാനോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റിരുന്നു. ഗ്രൂപ്പ് ബിയിൽ ആണ് ഇന്ത്യ. ഒമാന്‍, ഖത്തര്‍, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകളും പരസ്‌പരം മത്സരിക്കും.ലോക റാങ്കിങ്ങിൽ ഇന്ത്യ 103-ാം സ്ഥാനത്താണ് ഉള്ളത്.

 

ആദ്യ മത്സരത്തിൽ ഒന്നാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം രണ്ടാം പകുതിയിൽ തകർന്നടിയുകയായിരുന്നു ഇന്ത്യ. രണ്ടാം റൗണ്ടിൽ രണ്ടാമതായി ജയിച്ചാലും ഇന്ത്യക്ക് മൂന്നാം റൗണ്ടിൽ പ്രവേശിക്കാൻ കഴിയും. കോച്ച്‌ ഇഗോര്‍ സ്റ്റിമിച്ചിൻറെ കീഴിലാണ് ഇന്ത്യ ഇന്ന് മത്സരത്തിന് ഇറങ്ങുന്നത്.  മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവർ ഇന്ന് കാളിച്ചേക്കും.

Leave a comment