Cricket Top News

ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ആദ്യ ടെസ്റ്റ്: ഇന്ത്യക്ക് മികച്ച തുടക്കം

September 10, 2019

author:

ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ആദ്യ ടെസ്റ്റ്: ഇന്ത്യക്ക് മികച്ച തുടക്കം

തിരുവനന്തപുരം:  ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യഎ-ദക്ഷിണാഫ്രിക്ക എ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരം ഇന്നാരംഭിച്ചു. ഒന്നാം ദിവസമായ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 164ന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ടീം 129-2 എന്ന നിലയിലാണ്. 66 റൺസുമായി ശുഭ്മാന്‍ ഗില്ലും, ആറ് റൺസുമായി അങ്കിതും ആണ് ക്രീസിൽ. ഋതുരാജ് ഗെയിക്ക്‌വാദ്(30), റിക്കി ഭൂയി(26) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായത്. ലുങ്കി എങ്കിഡിക്കും, ജാൻസനും ആണ് വിക്കറ്റ് ലഭിച്ചത്.

ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പേസർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ദക്ഷിണാഫ്രിക്ക തകർന്ന്  വീഴുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ ജാൻസൻ പുറത്താകാതെ 45 റൺസ് നേടി. ഡെയ്ൻ പിയഡ് (33), വിയാൻ മൾഡർ(21) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ കളിച്ചത്. ഇന്ത്യക്ക് വേണ്ടി താക്കൂർ മൂന്നും, നദീം രണ്ടും വിക്കറ്റ് നേടി.

Leave a comment