ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ആദ്യ ടെസ്റ്റ്: ദക്ഷിണാഫ്രിക്ക 164ന് ഓൾഔട്ട്
തിരുവനന്തപുരം: ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യഎ-ദക്ഷിണാഫ്രിക്ക എ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരം ഇന്നാരംഭിച്ചു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 164ന് പുറത്താക്കി. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പേസർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ദക്ഷിണാഫ്രിക്ക തകർന്ന് വീഴുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ ജാൻസൻ പുറത്താകാതെ 45 റൺസ് നേടി. ഡെയ്ൻ പിയഡ് (33), വിയാൻ മൾഡർ(21) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ കളിച്ചത്. ഇന്ത്യക്ക് വേണ്ടി താക്കൂർ മൂന്നും, നദീം രണ്ടും വിക്കറ്റ് നേടി.
റൺസ് എടുക്കുന്നതിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ട്ടമായിരുന്നു. നാല് ദിവസം നീണ്ട് നിൽക്കുന്ന രണ്ട് ടെസ്റ്റ് മൽസരമാണ് ഉള്ളത്. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യ എയുടെ നായകൻ. ദക്ഷിണാഫ്രിക്ക എ ടീമിന് വേണ്ടി ഹെന്‍ റിച്ച് ക്ലാസന്‍, ലുംഗി എങ്കിടി എന്നിവർ കളിക്കുന്നുണ്ട്. ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു. രണ്ടാം ടെസ്റ്റ് വയനാട് വെച്ചാണ് നടക്കുന്നത്.






































