Foot Ball Top News

ഇന്റര്‍ മിലാൻ തങ്ങളുടെ മൂന്നാമത്തെ ജേഴ്‌സി പുറത്തിറക്കി

September 9, 2019

author:

ഇന്റര്‍ മിലാൻ തങ്ങളുടെ മൂന്നാമത്തെ ജേഴ്‌സി പുറത്തിറക്കി

ഇറ്റലിയിലെ മിലാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് എഫ്.സി. ഇന്റർനാസ്യൊണൽ. ഇന്റർനാസ്യൊണൽ എന്നും ഇന്റർ എന്നും ചുരുക്കി വിളിക്കപ്പെടുന്ന ക്ലബ്ബ് ഇറ്റലി പുറത്ത് പൊതുവെ ഇന്റർ മിലാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. നിലവിലെ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ജേതാക്കളും കോപ്പ ഇറ്റാലിയ ജേതാക്കളുമാണ് ഇന്റർ. അവർ തങ്ങളുടെ മൂന്നാമത്തെ ജേഴ്‌സി പുറത്തിറക്കി. 2019/20 സീസണിലേക്കുള്ള ജേഴ്‌സിയാണ് പുറത്തിറക്കിയത്. കറുപ്പ് നിറത്തിലുള്ള പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത് പ്രമുഖ സ്പോര്‍ട്സ് വിയര്‍ ബ്രാന്‍ഡായ നൈക് ആണ്.

പുതിയ ജേഴ്‌സിയുടെ വലത് സൈഡിൽ നൈക്കിൻറെ ലോഗോയും, ഇടത് സൈഡിൽ ഇന്റര്‍ മിലാൻറെ ജേഴ്‌സിയുമാണ് ഉള്ളത്. ജേഴ്‌സിയുടെ കഴുത്തിൽ മഞ്ഞ നിറവും കൊടുത്തിട്ടുണ്ട്.  2009-10, 1997-98 സീസണുകളുടെ ഓർമയിലാണ് പുതിയ ജേഴ്‌സി ഒരുക്കിയിരിക്കുന്നത്. മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ള ടീമാണ് ഇന്റര്‍ മിലാൻ.

Leave a comment