ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ആദ്യ ടെസ്റ്റ് മൽസരം: ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ട്ടമായി
ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യഎ-ദക്ഷിണാഫ്രിക്ക എ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരം ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യ എ ബൗളിങ് തിരഞ്ഞെടുത്തു. എന്നാൽ ആദ്യ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 20/3 എന്ന നിലയിലാണ്. സെനുരൻ മുത്തുസാമി(0), ഖയ സോണ്ടോ(6) എന്നിവരാണ് ക്രീസിൽ. ഇന്ത്യയുടെ ശക്തമായ ബൗളിങ്ങിൽ ദക്ഷിണാഫ്രിക്ക പതറിനിൽക്കുകയാണ്. റൺസ് എടുക്കുന്നതിന് മുമ്പ് തന്നെ അവർക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി. ഇന്ത്യക്ക് വേണ്ടി സിറാജ്, താക്കൂർ, നദീം എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. പീറ്റർ മലൻ(0), ഐഡൻ മാർക്രം(0), സുബൈർ ഹംസ(13) എന്നിവരുടെ വിക്കറ്റ് ആണ് നഷ്ട്ടമായത്.
നാല് ദിവസം നീണ്ട് നിൽക്കുന്ന രണ്ട് ടെസ്റ്റ് മൽസരമാണ് ഉള്ളത്. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യ എയുടെ നായകൻ. ദക്ഷിണാഫ്രിക്ക എ ടീമിന് വേണ്ടി ഹെന്‍ റിച്ച് ക്ലാസന്‍, ലുംഗി എങ്കിടി എന്നിവർ കളിക്കുന്നുണ്ട്. ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു.
ഇന്ത്യൻ എ ടീം: ഋതുരാജ് ഗെയിക്ക്‌വാദ്, അങ്കിത് ബാവ്നെ, ഗില്‍, സക്സേന, റിക്കി ഭൂയി, ശ്രീകാര്‍ ഭരത്, ഡൂബെ, ഗൗതം, സിറാജ്, ഷഹബാസ് നദീം. ഷര്‍ദുല്‍ താക്കൂര്‍.
ദക്ഷിണാഫ്രിക്ക എ ടീം: പീറ്റർ മലൻ, എഡ്വേർഡ് മൂർ, ഐഡൻ മാർക്രം, സുബൈർ ഹംസ, ഖയ സോണ്ടോ, ഹെൻറിക് ക്ലാസെൻ, വിയാൻ മൾഡർ, മാർക്കോ ജാൻസൻ, സെനുരൻ മുത്തുസാമി, ഡെയ്ൻ പിയഡ്, ലുങ്കി എൻജിഡി






































