യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിരക്കളിക്കാരന് ഇന്ന് ജന്മദിനം
ക്രൊയേഷ്യയുടെയും നിലവിൽ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെയും മധ്യനിര കളിക്കാരനാണ് ലൂക്കാ മോഡ്രിച്ച്. യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിരക്കളിക്കാരനായാണ് മോഡ്രിച്ച് ഇന്ന് വിലയിരുത്തപ്പെടുന്നത്. ക്രൊയേഷ്യയിലെ സഡാറിൽ 1985 സെപ്തംബർ 9 നാണ് മോഡ്രീച്ച് ജനീച്ചത്. 2012 ആഗസ്റ്റ് 27 ന് മോഡ്രിച്ചിനെ ടോട്ടനാം ഹോട്സ്പറിൽ നിന്ന് വാങ്ങിയതായി റയൽ പ്രഖ്യാപിച്ചു. 5 വർഷത്തേക്കായിരുന്നു കരാർ. രണ്ട് ദിവസത്തിനു ശേഷം 29 ന് റയലിൽ തന്റെ ആദ്യ മത്സരം കളിച്ചു. സ്പാനിഷ് സൂപ്പർ കപ്പിന്റെ രണ്ടാം പാദ ഫൈനലിൽ ബാഴ്സലോണയ്ക്കെതിരെയായിരുന്നു മത്സരം. മെസ്യൂട്ട് ഓസിലിന് പകരം 83 ആം മിനിറ്റിലായിരുന്നു മോഡ്രിച്ച് ഇറങ്ങിയത്. ഈ സമയം റയൽ 2-1 ന് മുന്നിലായിരുന്നു. കരാർ ഒപ്പിട്ട് 36 മണിക്കൂറുകൾക്ക് ശേഷം റയലിൽ തന്റെ ആദ്യ വിജയം അദ്ദേഹം ആഘോഷിച്ചു.
റഷ്യൻ ലോകകപ്പിൽ മിന്നും ഫോമിലായിരൂന്ന താരം ക്രൊയേഷ്യൻ ടീമിന്റെ നായകത്വം വഹിച്ച് ടീമീനെ ഫൈനൽ റൗണ്ട് വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചൂ. ഫൈനലിൽ ഫ്രാൻസിനോട് 2-1 ന് തോൽക്കേണ്ടി വന്നെങ്കിലും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിന് മോഡ്രിച്ച് അർഹനായി.






































