യു എസ് ഓപ്പൺ: 19ാം ഗ്ലാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി റാഫേല്‍ നദാൽ 

Tennis Top News September 9, 2019

author:

യു എസ് ഓപ്പൺ: 19ാം ഗ്ലാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി റാഫേല്‍ നദാൽ 

ന്യൂയോര്‍ക്ക്‌: യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ പുരുഷ സിംഗിൾസ് കിരീടം റാഫേൽ നദാൽ സ്വന്തമാക്കി. ഇന്നലെ നടന്ന  ഫൈനൽ മൽസരത്തിൽ റഷ്യൻ താരം  ഡനില്‍ മെദ്‌വദേവിനെ ആണ് റാഫേൽ തോൽപ്പിച്ചത്. തകർപ്പൻ മൽസരമാണ് രണ്ട് പേരും കാഴ്ചവെച്ചത്. അഞ്ച് സെറ്റുകൾ നീണ്ട ത്രില്ലടിപ്പിക്കുന്ന മൽസരമാണ് ഫൈനലിൽ കാണാൻ കഴിഞ്ഞത്.  ജയത്തോടെ തൻറെ 19ാം ഗ്ലാന്‍ഡ്സ്ലാം കിരീടം ആണ് നദാൽ  സ്വന്തമാക്കിയത്.  അനായാസം വിജയം സ്വന്തമാക്കാം എന്ന് കരുതിയ നദാലിന് റഷ്യൻ താരം കടുത്ത വെല്ലുവിളിയാണ് കൊടുത്തത്. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു നദാൽ വിജയം സ്വന്തമാക്കിയത്.

ആദ്യ രണ്ട് സെറ്റുകൾ നദാൽ വിജയിച്ചിരുന്നു. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ ഡനില്‍  പിന്നീടുള്ള രണ്ട് സെറ്റുകൾ വിജയിച്ചു. ഇതോടെ നിർണായകമായ അഞ്ചാം സെറ്റിൽ രണ്ട് താരങ്ങളൂം ആക്രമിച്ചു കളിച്ചു എന്നാൽ നദാലിന്റെ മുന്നിൽ പിടിച്ചു നില്ക്കാൻ കഴിയാതെ അവസാനം ഡനില്‍  അടിയറവ് പറയുകയായിരുന്നു. ജയത്തോടെ 20 ഗ്രാന്‍ഡ്സ്ലാം കിരീടമുള്ള റോജറല്‍ ഫെഡറര്‍ക്ക് അടുത്തെത്തിയിരിക്കുകയാണ് നദാൽ. തന്റെ അഞ്ചാമത്തെ യുഎസ് ഓപ്പൺ ചാമ്പ്യൻഷിപ്പ് മത്സരത്തിലും 27-ാമത് ഗ്രാൻസ്ലാം ഫൈനലിലും പങ്കെടുത്ത നദാൽ 30 വയസ്സ് തികഞ്ഞതിന് ശേഷം അഞ്ച് പ്രധാന കിരീടങ്ങൾ നേടുന്ന ആദ്യ വ്യക്തിയാണ്.

സ്‌കോർ:  7-5, 6-3, 5-7, 4-6, 6-4

Leave a comment

Your email address will not be published. Required fields are marked *