യു എസ് ഓപ്പൺ ടെന്നീസ്: തകർപ്പൻ പ്രകടനത്തിലൂടെ സെറീന വില്യംസ് ഫൈനലില്‍ പ്രവേശിച്ചു 

Tennis Top News September 6, 2019

author:

യു എസ് ഓപ്പൺ ടെന്നീസ്: തകർപ്പൻ പ്രകടനത്തിലൂടെ സെറീന വില്യംസ് ഫൈനലില്‍ പ്രവേശിച്ചു 

ന്യൂയോര്‍ക്ക്‌: യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ വനിത സിംഗിൾസിൽ ആറ് തവണ കിരീടം നേടിയ സെറീന വില്യംസ് ഫൈനലിൽ പ്രവേശിച്ചു. എലിന സ്വിറ്റോലിനെ ആണ് സെറീന സെമിയിൽ തൊപ്പിച്ചത്. ഫൈനൽ ജയിച്ചാൽ സെറീനയുടെ ഏഴാം കിരീടമാകും ഇത്. തകർപ്പൻ പ്രകടനം നടത്തിയ സെറീന  നേരിട്ടുള്ള സെറ്റുകൾക്ക് ആണ് വിജയം സ്വന്തമാക്കിയത്.

19കാരി എലിന സ്വിറ്റോലിനെ നിലം തൊടാൻ സെറീന സമ്മതിച്ചില്ല. രണ്ട് സെറ്റിലും  ആധിപത്യം പുലർത്തിയ സെറീന അനായാസം വിജയം നേടുക്കുകയായിരുന്നു. പ്രസവത്തിന് ശേഷം(2017) മത്സരത്തിലേക്ക് തിരിച്ചെത്തിയ സെറീന ഇതുവരെ ഒരു കിരീടവും സ്വന്തമാക്കിയിട്ടില്ല. 24 ആം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കാൻ  ഉള്ള ശർമത്തിലാണ് സെറീന. യു.എസ് ഓപ്പണില്‍ തന്റെ നൂറാമത്തെ ജയം സെറീന കഴിഞ്ഞ ദിവസം നേടിയിരുന്നു. ഇത് സെറീനയുടെ 101 ആം വിജയമാണ്.

സ്‌കോർ: 6-3, 6-1

Leave a comment

Your email address will not be published. Required fields are marked *