Tennis Top News

യു.എസ് ഓപ്പൺ ടെന്നീസ്: സെറീന വില്യംസ് സെമിയിൽ പ്രവേശിച്ചു

September 4, 2019

author:

യു.എസ് ഓപ്പൺ ടെന്നീസ്: സെറീന വില്യംസ് സെമിയിൽ പ്രവേശിച്ചു

ന്യൂയോര്‍ക്ക്‌: യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ വനിത സിംഗിൾസിൽ സെറീന വില്യംസിന്  ജയം. ഇന്നലെ നടന്ന മത്സരത്തിൽ ചൈനയുടെ  ഖാങ് വാങിനെ ആണ് സെറീന തോൽപ്പിച്ചത്. ജയത്തോടെ സെറീന സെമി ഫൈനലിൽ പ്രവേശിച്ചു. അനായാസ ജയമാണ് സെറീന ക്വാട്ടര്‍ ഫൈനലില്‍ നേടിയത്. തൻറെ 24 ആം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കാൻ ഇനി  രണ്ട് മത്സരങ്ങൾ കൂടിയാണ് ഉള്ളത്. യു.എസ് ഓപ്പണില്‍ തന്റെ നൂറാമത്തെ ജയമാണ് സെറീന ഇന്നലെ നേടിയത്. പ്രസവത്തിന് ശേഷം മത്സരത്തിലേക്ക് തിരിച്ചെത്തിയ സെറീന ഇതുവരെ ഒരു കിരീടവും സ്വന്തമാക്കിയിട്ടില്ല.

44 മിനിറ്റുകൾ മാത്രം നീണ്ട് നിന്ന മൽസരത്തിൽ സെറീന അനായാസ ജയമാണ് നേടിയത്. മത്സരത്തിൽ ഖാങ് വാങിനെ തകർത്തെറിയുകയായിരുന്നു  സെറീന. യു എസ് ഓപ്പണിലെ  ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മൽസരമാണ് ഇന്നലെ കാണാൻ കഴിഞ്ഞത്. വാങിൽ നിന്നുള്ള രണ്ട് നിർബന്ധിത പിശകുകൾ വില്യംസിനെ 4-0ന് മുന്നിലെത്തിച്ചു. ആദ്യ സെറ്റിൽ ഒരു പോയിന്റ് മാത്രമാണ് ഖാങ് നേടിയത്. വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സെമിഫൈനലിൽ സെറീന  അഞ്ചാം റാങ്കുകാരിയായ എലിന സ്വിറ്റോലിനയെ നേരിടും.

Leave a comment