Tennis Top News

റഷ്യൻ താരം മെദ്വദേവ്‌ യു.എസ് ഓപ്പണ്‍ സെമിഫൈനലില്‍

September 4, 2019

author:

റഷ്യൻ താരം മെദ്വദേവ്‌ യു.എസ് ഓപ്പണ്‍ സെമിഫൈനലില്‍

ന്യൂയോര്‍ക്ക്‌: യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ പുരുഷ സിംഗിൾസിൽ റഷ്യൻ താരം മെദ്വദേവ്‌ സെമിഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മൽസരത്തിൽ  സ്റ്റാന്‍ വാവറിങ്കയെ ആണ് മെദ്വദേവ്‌ തോൽപ്പിച്ചത്. മെദ്വദേവ് ആദ്യമായാണ് യു എസ് ഓപ്പൺ സെമിഫൈനലിൽ പ്രവേശിക്കുന്നത്.

ദ്യോക്കോവിച്ചിനെ മറികടന്ന് ക്വാട്ടര്‍ ഫൈനലില്‍ എത്തിയ വാവറിങ്കക്ക് എതിരെ തകർപ്പൻ  പ്രകടനമാണ് മെദ്വദേവ്‌  കാഴ്ചവെച്ചത്. നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് മെദ്വദേവ്‌ വിജയം സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ പരിക്ക് മൂലം അവശനായ മെദ്വദേവ്‌ അതിനെ അതിജീവിച്ചാണ് വിജയം സ്വന്തമാക്കിയത്. ഞായറാഴ്ച നടക്കുന്ന സെമി ഫൈനലിൽ ഗ്രിഗർ ഡിമിട്രോവിനെ  മെദ്വദേവ്‌ നേരിടും. നാല് സെറ്റിൽ മൂന്നാം സെറ്റ് മാത്രമാണ് സ്റ്റാന്‍ ജയിച്ചത്. ആദ്യ സെറ്റും രണ്ടാം സെറ്റും  തകർപ്പൻ പ്രകടനത്തിലൂടെ മെദ്വദേവ്‌  ജയിച്ചു. നാലാം സെറ്റിൽ മെദ്വദേവ്‌ മുഴുവൻ ആധിപത്യവും നേടി 6-1 എന്ന സ്കോറിന് തോൽപ്പിച്ചു.

സ്‌കോർ: 7-6 , 6-3, 3-6 ,6-1

Leave a comment