ഇന്ന് അലക്സാണ്ടർ പാറ്റോയുടെ 30 ആം ജന്മദിനം; ഓർമ്മയുണ്ടോ ബാഴ്സക്ക് എതിരെ നേടിയ ഈ ഗോൾ??

Epic matches and incidents Foot Ball Top News September 2, 2019

ഇന്ന് അലക്സാണ്ടർ പാറ്റോയുടെ 30 ആം ജന്മദിനം; ഓർമ്മയുണ്ടോ ബാഴ്സക്ക് എതിരെ നേടിയ ഈ ഗോൾ??

അധികമാരും ഈ പേര് ഇപ്പോൾ ഓർക്കാറില്ല. എന്നാൽ ഒരു തികഞ്ഞ ഫുട്ബോൾ ആരാധകന് ഇദ്ദേഹത്തെ മറക്കാനും ആകില്ല. റൊണാൾഡോയ്ക്ക് ശേഷം ബ്രസീലിന്റെ ഭാവി വാഗ്ദാനം എന്ന് കൊട്ടിഘോഷിച്ച കളിക്കാരനായിരുന്നു അലക്സാണ്ടർ പാറ്റോ. എന്നാൽ വെറും 30 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹത്തെ പറ്റി ഇന്ന് അധികമാരും കേൾക്കാറില്ല. ഇപ്പോൾ ബ്രസീലിയൻ ക്ലബായ സാവോ പോളയുടെ താരമാണ് പാറ്റോ.

എ.സി.മിലാനിൽ കളിച്ചു കൊണ്ട് ഇരുന്ന കാലമാണ് താരത്തിന്റെ സുവർണ്ണ കാലഘട്ടം. എന്നാൽ പരിക്കുകൾ പാറ്റോയുടെ കരിയറിനെ മോശമായി ബാധിക്കുകയായിരുന്നു. 2011 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ബാഴ്സലോണക്ക് എതിരെ കളി തുടങ്ങി വെറും 24 സെക്കൻഡ്‌സിനുള്ളിൽ നേടിയ ഗോൾ അദ്ദേഹത്തെ ലോക പ്രശസ്തനാക്കി. ഉസൈൻ ബോൾട്ടിനെ വെല്ലുന്ന സ്പീഡിൽ ബാഴ്സ പ്രതിരോധത്തെ പാറ്റോ മറികടക്കുന്നത് എത്ര കണ്ടാലും മതിയാകില്ല. മറന്നിരുന്ന നമ്മുക്കും ആ നിമിഷത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.

Leave a comment

Your email address will not be published. Required fields are marked *