Cricket Stories Top News

ബേസില്‍ ഡി ഒലിവേറിയ – വർണ വിവേചനത്തിന്റെ കറുത്ത രക്തസാക്ഷി

August 31, 2019

author:

ബേസില്‍ ഡി ഒലിവേറിയ – വർണ വിവേചനത്തിന്റെ കറുത്ത രക്തസാക്ഷി

44 ടെസ്റ്റുകളും , 4 ഏകദിനങളും ഇംഗളണ്ടിനായി കളിച്ച ബേസില്‍ ഡി ഒലിവേറിയ എന്ന സൗത്താഫ്രിക്കകാരന്‍ ചരിത്രത്തില്‍ ഓര്‍ക്കപെടുക താന്‍ കളിച്ച കളികളുടെ പേരിലല്ല, വര്‍ണ്ണ വിവേചനത്തിനെതിരെ ലോകത്തിന്‍റെ പ്രതിക്ഷേധത്തിന്റെ പ്രതീകം എന്ന പേരിലാണ്.

1948 മുതല്‍ സൗത്ത് ആഫ്രിക്കയിലെ വിവേചനത്തിന്‍റെ പേരില്‍ ക്രിക്കറ്റ് ലോകം അവര്‍ക്കെതിരെ പ്രതിക്ഷേധിക്കുന്നെണ്ടെങ്കിലും അത് പാരമ്യത്തിലെത്തിയത് 1968-69 പര്യടനത്തിലാണ്. കറുത്ത വര്‍ഗകാരെ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ അനുവദിച്ചിരുന്നില്ലന്ന് മാത്രമല്ല , അവിടെ പര്യടനം നടത്തുന്ന ടീമുകളില് പോലും കറുത്ത വര്‍ഗകാരെ അനുവദിച്ചിരുന്നില്ല. വെളുത്ത വര്‍ഗകാരനായ അച്ചനും (പോര്‍ച്ചുഗീസ്)കറുത്ത വര്‍ഗകാരിയായ അമ്മക്കും ജനിച്ച ഒലിവേറിയ സൗത്ത് ആഫ്രിക്കന്‍ ടീമില്‍ കളിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഇംഗളണ്ടിലേക്ക് കുടിയേറി. 1968-69ല്‍ സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തിയ ഇംഗളണ്ട് ടീമില്‍ ഒലിവേറിയെ ഉള്‍പെടുത്തി. എന്നാല്‍ കറുത്ത വര്‍ഗകാരനായ അയാള്‍ തങള്‍ക്ക് സ്വീകാര്യനല്ലെന്ന് സൗത്ത് ആഫ്രിക്കന്‍ ബോര്‍ഡ് അറിയിച്ചു. സൗത്ത് ആഫ്രിക്കന്‍ പ്രധാന മന്ത്രി ജോണ്‍ വോസ്റ്ററാണ് ആദ്യം ഒലിവേരിയയെ ഉള്‍പെടുത്തിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.എന്നാല്‍ ഇത് ഇംഗളണ്ടില്‍ വന്‍ പ്രതിക്ഷേധത്തിനിടയാക്കി. ആദ്യം ഇംഗളീഷ് പത്രങള്‍ തുടങ്ങിയ പ്രതിക്ഷേധം ജനങള്‍ കൂടി ഏറ്റെടുത്തു. അതോടെ ഇംഗളണ്ട് പര്യടനം റദ്ദാക്കി. തുടര്‍ന്ന് നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മീറ്റിങ്ങില്‍ ബാക്കി എല്ലാ രാജ്യങളും അവരെ പുറത്താക്കാന്‍ ഒറ്റ കെട്ടായി തിരുമാനം എടുത്തു. തുടര്‍ന്ന് മറ്റു ഗെയിമുകളിലും സൗത്ത് ആഫ്രിക്കയെ വിലക്കി. പിന്നീട് 21 വർഷങ്ങളോളം അവര്‍ അന്താരാഷ്ട്ര സ്പോര്‍ട്ട്സില്‍ നിന്നകറ്റി നിര്‍ത്തപെട്ടു.

 

1989 ല്‍ നെല്‍സണ്‍ മണ്ടേല ജയില്‍ മോചിതനായതും, തുടര്‍ന്ന് വര്‍ണ്ണ വിവേചനം ഒഴിവാക്കാന്‍ സൗത്ത് ആഫ്രിക്ക തിരുമാനിച്ചതും ക്രിക്കറ്റില്‍ അവരുടെ തിരിച്ചു വരവിന് വഴിയൊരുക്കി. 1991നവംബറില്‍ ഇന്ത്യയില്‍ നടന്ന 3 ഏകദിനങളുടെ പരമ്പരയിലൂടെ അവര്‍ തിരിച്ചു വന്നു.

ബാരി റിച്ചാര്‍ഡ്സ് , ഗ്രേയിം പൊള്ളോക്ക്, ക്ളൈവ് റൈസ് , തുടങ്ങി കുറേ ലോകത്തര ക്രിക്കറ്റര്‍മാരെ , ക്രിക്കറ്റിന് നക്ഷടപെട്ടതാണ് ഈ നിരോധനം കൊണ്ട് ലോക ക്രിക്കറ്റിനുണ്ടായ നക്ഷ്ടം. പക്ഷേ അതുയര്‍ത്തിയ ലക്ഷ്യത്തിന് മുന്നില്‍ അതെല്ലാം വെറും നിസാരമാണ്.

Leave a comment