Badminton Top News

മുൻ ലോക ചാമ്പ്യനെ തോൽപ്പിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പ്രണോയ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു

August 20, 2019

author:

മുൻ ലോക ചാമ്പ്യനെ തോൽപ്പിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പ്രണോയ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു

ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പ്രണോയിയുടെ വിജയകുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ മുൻ ചാമ്പ്യൻ ലിന്‍ ഡാനിനെ ആണ് പ്രണോയ് രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്.  ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് പ്രണോയ് ലിൻ ഡാനിനെ തോൽപ്പിച്ചത്. ആദ്യ മത്സരം 21-11 ന് എച്ച്എസ് പ്രനോയ് നേടിയെങ്കിലും ലിൻ ഡാൻ രണ്ടാം മത്സരം 13-21ന് ജയിച്ചു. നിർണായകമായ മൂന്നാം മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തി പ്രണോയ് 21-7 എന്ന സ്കോറിന് ലിൻ ഡാനിനെ തോൽപ്പിച്ചു.

ജയത്തോടെ പ്രണോയ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. മൂന്നാം റൗണ്ടില്‍ പ്രണോയ്‍യുടെ എതിരാളി കെന്റോ മൊമോട്ട ആയിരിക്കും. തന്റെ ബാഡ്മിന്റൺ കരിയറിൽ ലിൻ ഡാനെതിരായ മൂന്നാമത്തെ വിജയമാണ് ഇന്ന് പ്രണോയ് സ്വന്തമാക്കിയത്. 2015ല് ഫ്രഞ്ച് ഓപ്പണിലും, 2018ലെ ഇന്തോനേഷ്യ ഓപ്പണിലുമാണ് ലിന്നിനെ പ്രണോയ് തോൽപ്പിച്ചത്. അവസാന സെറ്റിൽ ലിൻ ഡാനിനെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് പ്രണോയ് നടത്തിയത്.

സ്കോര്‍: 21-11, 13-21, 21-7

Leave a comment