Cricket Epic matches and incidents Stories Top News

കാംബ്ലിയുടെ കണ്ണീരിന് ദാദയുടെ പകരം വീട്ടൽ

August 20, 2019

author:

കാംബ്ലിയുടെ കണ്ണീരിന് ദാദയുടെ പകരം വീട്ടൽ

20 വർഷം മുൻപ് ഇന്ത്യ -ശ്രീലങ്ക ലോകകപ്പ് മത്സര വേദി .2 ഇടം കൈ ബാറ്റ്‌സ്മാന്മാർ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നു .തുടക്കത്തിലെ നഷ്ടത്തിന് ശേഷം ഇന്ത്യൻ വൻമതിൽ സാക്ഷാൽ രാഹുൽ ദ്രാവിഡുമൊത്ത് കൊൽക്കത്തയുടെ രാജകുമാരൻ കുറിച്ചത് ചരിത്ര ഇന്നിംഗ്സ്.ഏകദിനത്തിൽ ഇരട്ട ശതകങ്ങൾ ദൈനംദിന സംഭവമായ ഇന്ന് ആ 183 റൺസിന്‌ ഇരട്ടി മധുരം.

നയനമനോഹരമായ ഇംഗ്ലണ്ടിലെ പച്ചപ്പുൽ മൈതാനത്ത് ഇളം നീലയും മഞ്ഞയും കലർന്ന ജഴ്‌സിയിൽ ഓഫ് സൈഡിലെ ദൈവമെന്ന പേര് ഊട്ടിയുറപ്പിക്കുന്ന ഇന്നിംഗ്സ് .ഓഫ് സൈഡിൽ കോട്ട കെട്ടിയ ലങ്കൻ കാവൽപ്പടയെ കീറിമുറിച്ച എണ്ണം പറഞ്ഞ 17 ബൗണ്ടറികൾ ലോകോത്തര സ്പിന്നർ മുത്തയ്യയെ വരെ മാനം കാണിച്ച 7 മാസ്മരിക സിക്സറുകൾ.അതെ അതൊരു പകരം വീട്ടൽ ആയിരുന്നു  1996 ലെ കണ്ണീർ ചാലിച്ച സെമിഫൈനൽ പരാജയത്തിന് മൂന്ന് വർഷങ്ങൾക്കിപ്പുറം അതിമധുരമായ ഒരു പകരം വീട്ടൽ . മറക്കാൻ കഴിയില്ല ഒരിക്കലും ദാദ നിങ്ങൾ ഇന്ത്യയുടെ മുത്താണ് .

Leave a comment