kabadi Top News

പ്രൊ കബഡി ലീഗ്: തമിഴ് തലൈവാസും പുനേരി പൽത്താനും തമ്മിൽ നടന്ന മൽസരം സമനിലയിൽ അവസാനിച്ചു

August 19, 2019

author:

പ്രൊ കബഡി ലീഗ്: തമിഴ് തലൈവാസും പുനേരി പൽത്താനും തമ്മിൽ നടന്ന മൽസരം സമനിലയിൽ അവസാനിച്ചു

പ്രൊ കബഡി ലീഗിൽ ഇന്നലെ തമിഴ് തലൈവാസും പുനേരി പൽത്താനും തമ്മിൽ നടന്ന മൽസരം സമനിലയിൽ അവസാനിച്ചു. ഞായറാഴ്ച ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ തമിഴ് തലൈവാസ് താരം വി അജിത് കുമാറിന്റെ നാല് പോയിന്റ് റെയ്ഡ് ടീമിനെ ഓൾഔട്ടിൽ നിന്ന് രക്ഷിക്കുകയും 31-31എന്ന സ്‌കോറിൽ സമനിലയിൽ എത്തിക്കാനും കഴിഞ്ഞു. ആവേശകരമായ മത്സരമാണ് ഇന്നലെ നടന്നത്.

മത്സരം ആദ്യം തുടങ്ങിയപ്പോൾ തമിഴ് താലിയവാസിന് ലീഡ് നേടാൻ കഴിഞ്ഞു. പ്രതിരോധത്തിൽ നിന്നുമുള്ള കൂട്ടായ പരിശ്രമം തമിഴ് തലൈവസിനെ 5-2 ലീഡ് നേടാൻ സഹായിച്ചു.എന്നാൽ മഞ്ജീത്തിന്റെ രണ്ട് പോയിന്റ് റെയ്ഡിന് ശേഷം മറ്റൊരു പോയിന്റ് വീതം സുർജീത്, തോമർ എന്നിവർ തുടർച്ചയായി ആറ് പോയിന്റുകൾ നേടി പുനേരി പൽത്താൻ മികച്ച തിരിച്ചുവരവ് നടത്തി. ആദ്യ പകുതിയിൽ തലൈവാസിനെ ഓൾഔട്ട് ആക്കുകയും പുനേരി 15-13 എന്ന സ്‌കോറിൽ ലീഡ് നേടുകയും ചെയ്തു. രണ്ടാം പകുതിയിൽ തലൈവാസ് മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടാം പകുതിയിൽ പുനേരിയെ തലൈവാസ് ഓൾഔട്ട് ആക്കുകയും മത്സരത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. പിന്നീട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നു പോയിന്റ് നേടിയത്. വി അജിത് കുമാർ തലൈവാസിന് വേണ്ടി എട്ട് പോയിന്റ് നേടിയപ്പോൾ, പുനേരിക്ക് വേണ്ടി പങ്കജ് ഏഴ് പോയിന്റ് നേടി.

Leave a comment